Wednesday, December 21, 2011

അക്ഷരങ്ങള്‍ ചിത്രം വരക്കുമ്പോള്‍

അക്ഷരങ്ങള്‍ കൊണ്ടും സിംമ്പലുകള്‍ കൊണ്ടും ചില കളികള്‍ ആണ് ഈ പോസ്റ്റില്‍. ഫെയിസ് ബുക്കിലും മറ്റും അക്ഷരങ്ങളിലും പലതരം സിംമ്പലുകളിലും തയ്യാറാക്കിയ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ ദേ ഇതുപോലെ

✄█▀▄ █▀▀ ▐▌░▐▌ ▄▀▄ █░░ ▄▀▄ █░▄▀ ▄▀▄ █▄░▄█
✄█░█ █▀▀ ░▀▄▀░ █▀█ █░▄ █░█ █▀▄░ █▀█ █░█░█
✄▀▀░ ▀▀▀ ░░▀░░ ▀░▀ ▀▀▀ ░▀░ ▀░▀▀ ▀░▀ ▀░░░▀• ˚ •˛•˚ * 。 • ˚ ˚ ˛ ˚ ˛ •
• ˚Happy* 。 • ˚ ˚ ˛ ˚ ˛ •
•。Holidays! 。* • ˚。
° 。 ° ˛˚˛ * _Π_____*。*˚
˚ ˛ •˛•˚ */______/~\。˚ ˚ ˛
˚ ˛ •˛• ˚ | 田田 |門| ˚

നമ്മുക്കും ഇതുപോലെ ചിലതൊക്കെ ഉണ്ടാക്കാംഅതിനു പ്രിത്യേകിച്ചു സൂത്രപണി ഒന്നും ഇല്ല ഓണ്‍ലൈനായി തന്നെ നമ്മുക്ക് ഇതൊക്കെ ഉണ്ടാക്കാം അതിനുള്ള ചില സൈറ്റുകള്‍ പറയാം മുകളില്‍ കാണിച്ചവ ഞാന്‍ ഉണ്ടാക്കിയത് ഈ സൈറ്റിന്‍റെ സഹായത്തോടെയാണ്.
ഇന്നി മറ്റൊന്നു നോക്കാം

ഈ ചിത്രം പൂര്‍ണമായും അക്ഷരങ്ങള്‍ കൊണ്ടും കുത്ത്, കൊമ അങ്ങനെ പലതുകൊണ്ടും ഉണ്ടാക്കിയതാണ്  ഇങ്ങനോരെണ്ണം ഉണ്ടാക്കിനോക്കിയാലോ അതിനു ഇവിടെ പോയാല്‍ മതി ഇവിടെ നിങ്ങളുടെ ഒരു ചിത്രംഅപ്‌ലോഡ്‌ ചെയ്തു സബ്മിറ്റ് ചെയ്യു എങ്ങനുണ്ട് അപ്പൊ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുപോണെ!! സംശയമുണ്ടെകില്‍ അതും

Monday, December 12, 2011

മഞ്ഞുപെയ്യും രാവില്‍ ...

അങ്ങനെ മഞ്ഞുകാലം ഇങ്ങെത്തി കഴിഞ്ഞതവണത്തെ അത്ര തണുപ്പ് ഈ തവണ ഇല്ല അതെന്തെങ്കിലുമാകട്ടെ എന്തായാലും ദേവലോകത്തില്‍ മഞ്ഞുവീഴ്ച്ച തുടങ്ങി കണ്ടില്ലേ വെള്ള മഞ്ഞു തുള്ളികള്‍ പെയ്തുകൊണ്ടിരിക്കുന്നത് .

Saturday, December 10, 2011

കണ്ടവരുണ്ടോ...?

താഴെ കാണുന്ന ഫോട്ടോയില്‍ എന്‍റെ മുഖ സൗന്ദര്യത്തിനു വെല്ലുവിളി  ഉയര്‍ത്തി കൂടെ നില്‍ക്കുന്ന കണ്ണാടി വച്ച മുഖത്തിന്‍റെ ഉടമ ശ്രി വാഴക്കോടനെ കുറച്ചുനാളുകളായി ബൂലോകത്തുനിന്നും കാണാതായിരിക്കുന്നു. മലയാളം ബ്ലോഗേഴ്സിനിടയില്‍ വത്യസ്തമായ പ്രമേയങ്ങള്‍കൊണ്ട് സൃഷ്ട്ടിച്ച നര്‍മ്മത്തിന്‍റെ ബോംബുകള്‍ പൊട്ടിച്ച വാഴക്കോടന്റെ അഭാവം ബൂലോകവാസികള്‍ക്ക്‌  അനുഭവപെടുന്നില്ലേ. പച്ചകര്‍മ്മ പുരാണം ഭാഗം പന്ത്രണ്ടിന് ശേഷം വസ്തിക്ക് പോയതാണ്. ഇദ്ദേഹം  കുഞ്ഞീവിതാത്തയുടെ മകള്‍ സുഹറയുമായി സ്ഥലം വിട്ടതാണോ എന്ന് ഞാന്‍  സംശയിക്കുന്നുഇദ്ദേഹത്തെ അറിയാത്തവര്‍ക്കായി എനിക്കറിയാവുന്ന ചില അടയാളങ്ങള്‍

Saturday, October 22, 2011

ചിറകൊടിഞ്ഞ ഭാവനകള്‍

നസിന്റെ അകത്തളത്തില്‍ ദേവലോകത്തിന്റെ തൂലികകൊണ്ട് മാത്രം തുറക്കാവുന്ന ഒരു പൂട്ടിട്ട് ഞാന്‍ എന്റെ ഭാവനയെ സൂക്ഷിച്ചിരുന്നു.പഴയത് പോലെ തൂലികയില്‍ അക്ഷരങ്ങള്‍ പിറക്കതായപ്പോഴാണ് എന്റെ ഭാവനയെ ഏതോ മൂഷിക തസ്കര്‍ അപഹരിച്ചിരിക്കുന്നു എന്നസത്യം ഞാന്‍ മനസിലാക്കിയത് സമയ ദാരിദ്രം ഒരു പ്രശ്നമാണെങ്കിലും പൊതുവേ  ബ്ലോഗര്‍ മാര്‍ക്ക് നേരിടേണ്ടി വരുന്ന വിഷയ ദാരിദ്രം എനിക്കൊരു പ്രശ്നമായിരുന്നില്ല. നമ്മുടെ കേരളത്തില്‍ ഇന്ന് അതൊരു പ്രശ്നമേ ആണെന്ന് തോന്നുന്നില്ല. വിഷയങ്ങള്‍ കൂടിപോയതുകൊണ്ടാണോ ഇന്നി എന്റെ തൂലികയുടെ  സൃഷ്ട്ടികള്‍ ചാവിള്ളകള്‍ ആകുന്നത് . ആശയങ്ങളും  വിഷയങ്ങളും

Sunday, October 2, 2011

ഇന്ന് വീശണം ഛെ!! എന്റെ വീക്ഷണം .ദേവനും മലയാളം ചാനലുകളും !!

ഒരുകാലത്ത്  എനിക്ക് ഏറ്റവും  ഇഷ്ടപെട്ട മലയാളം ചാനല്‍ ഏഷ്യാനെറ്റ് ആയിരുന്നു. മലയാളം ചാനലുകളുടെ ഒരു പ്രളയം ഉണ്ടായപ്പോഴും ആ ഇഷ്ടം എന്തുകൊണ്ടോ നിലനിന്നു. സുര്യ ടിവിയും, കിരണും സണ്‍ നെറ്റ് വര്‍ക്കിന്റെ ആയതുകൊണ്ട് ഒരു തമിഴ്  ചുവയുണ്ട്  അതുകൊണ്ടാവണം ആ ചാനലുകളോട് പ്രിയമില്ലതായത് . പിന്നെ ഏഷ്യാനെറ്റിനും മുന്നേ പണ്ട്  ദൂരദര്‍ശനെ ഞായറാഴ്ചകളില്‍ 4 മണിക്ക്  സിനിമതുടങ്ങി, ജെഗ്ഗിള്‍ബുക്കും തീരുന്ന വരെ പ്രണയിച്ചിരുന്നു.  ഇന്നി ഡല്‍ഹിറിലെ എന്ന് സ്ക്രീനില്‍ കാണുന്ന താമസം ആ പ്രണയത്തിന്റെ സിഗ്നലുകള്‍ നഷ്ടമാകും.  
കേബിള്‍ ടിവിയും മറ്റും വന്നതോടെ ആ സിന്ഗ്നലുകള്‍ ഒരിക്കലും  വേണ്ടാതായി. 
ആ സമയത്ത് വ്യതസ്തതയിലും മറ്റെന്തുകൊണ്ടും അല്പം തിളക്കം കൂടുതല്‍ ഏഷ്യാനെറ്റിനു തന്നെ ആയിരുന്നത്കൊണ്ടാകാം ഏഷ്യാനെറ്റിനോട് ഒരിഷ്ടം തോന്നിയത് . എന്നാല്‍ എന്തുകൊണ്ടോ മലയാളത്തിലെ ആദ്യ സ്വകാര്യാ ചാനലിനോടുള്ള  ഇഷ്ടം ഇന്ന് ഇല്ലാതായിരിക്കുന്നു. മലയാളികളുടെ കയ്യില്‍ നിന്നും സ്റ്റാര്‍ ഡെന്നിസ് ചാനല്‍ കൈക്കലാക്കിയപ്പോഴേ ആ ഇഷ്ടക്കേട് തുടങ്ങിയിരുന്നു ഇപ്പോളിതാ ചില ഹിന്ദി റിയാലിറ്റി ഷോകള്‍ മലയാളത്തില്‍  ഡബ് ചെയ്ത്  കാണിക്കുന്നു. മലയാളത്തിലുള്ളത്  കൊണ്ട് തന്നെ ജനം മടുത്തു എന്തിനേറെ രഞ്ജിനി ഹരിദാസ്‌  മാത്രം മതിയല്ലോ . ചാനല്‍ മാറ്റാമെന്ന്  വെച്ചാല്‍   ജീവന്‍ ടിവിയും, ജയ്ഹിന്ദ് ചാനലും ഒക്കെ തുടക്കം മുതലേ ഒരേ അവസ്ഥയിലാണ് . എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ എന്ന് പറഞ്ഞപോലാണ്  അവയുടെ കാര്യം വളര്‍ച്ചയുമില്ല വിളര്‍ച്ചയുമില്ല!!. അമൃതയിലാണെങ്കില്‍ ആത്യത്മികത വിട്ടിട്ടൊരു കളിയുമില്ല. എപ്പൊഴും അങ്ങനല്ലെങ്കിലും ആ ഒരു ടച്ചും നമ്മ പിടിക്കൂല.ന്യൂസ്‌ ചാനലുകളുടെ കാര്യം ഇവടെ പറയണ്ട കാര്യമില്ല അതാ ആ ഗ്രാമത്തിലേക്ക്  നോക്കു അവളാണ് നമ്മുടെ കഥാനായികാ... ഹലോ കഥാനായികാ  ഞാന്‍ പറയുന്നത് കേള്‍ക്കുനുണ്ടോ എന്താണ്  നിങ്ങളുടെ ഒളിച്ചോട്ടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍? കാമുകന്‍ സമീപത്തുണ്ടോ? ആദ്യ രാത്രിയിലെ ദ്രിശ്യങ്ങള്‍ ലെഭ്യമാണോ? ഇങ്ങനെ തുടങ്ങി അപകടത്തില്‍ മരിച്ച ഡെഡ് ബോഡിയെ വരെ ഇന്റര്‍വ്യു  ചെയ്ത് കളയും അവര്‍.  തമ്മില്‍ ഭേതം തൊമ്മന്‍ എന്ന് പറഞ്ഞപോലെ കൈരളിയിലാണ് ഇന്നി പ്രതീക്ഷ ചില സ്ഥിരം സിനിമകള്‍ ടെലികാസ്റ്റ് ചെയ്യണമെന്നു അവര്‍ക്കൊരു നേര്‍ ച്ച യുണ്ട്. തൊമ്മനും മക്കളും, പറക്കും തളിക, തെങ്കാശി പട്ടണം തുടങ്ങിയ ചിത്രങ്ങളും  മലയാളം കമ്യുണിക്കേഷന്‍സും തമ്മില്‍ എന്തോ അവിഹിത ബന്ദമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു പോകുന്നു. എന്നിരുന്നാലും ഏഷ്യാനെറ്റിനോടുള്ള ആ ഇഷ്ടം ഭരത് മമ്മുക്കയുടെ നേതൃത്തത്തിലുള്ള കൈരളി അപഹരിക്കാന്‍ തുടങ്ങി എന്നാണ് തോന്നുന്നത് . ഇന്നി ഒളിച്ചു വെയ്ക്കാതെ ഞാന്‍ പറയട്ടെ  ഐ ലവ്... ഉ.. ഉ.. സോറി, യു
കൈരളി

Monday, August 8, 2011

ഓണക്കോടിയുടുത്തു ബ്ലോഗര്‍ വരുന്നു.

ഇന്നു വൈകുന്നേരം ബ്ലോഗര്‍ തുറന്ന ഞാന്‍ ഞെട്ടി പോയി അതാ ഒരു മുന്നറിയിപ്പുമില്ലാതെ എന്റെ ബ്ലോഗ് അടിച്ച്പോയിരിക്കുന്നു. എന്നെ വരവേറ്റതു ഒരു എറര്‍ പേജായിരുന്നു ബ്ലോഗറിലെ കൂടും കുടുക്കെം എല്ലാം പോയി. ഇന്നി എങ്ങനെ രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുന്‍പും പിന്‍പും രണ്ടുനേരം ബ്ലോഗണം എന്ന എന്റെ ബ്ലോഗഭിലാക്ഷം സഭലീകരിക്കും. ഗൂഗിള്‍ അമ്മാവന്‍ തന്നതല്ലെ തന്ന പോലെ തന്നെ തിരിച്ചെടുത്തതാകും.
കുറെ നേരം മറ്റെ സഭവം പോയ അണ്ണാനെ പോലെ ഞാന്‍ എന്റെ മോണിറ്ററില്‍ നോക്കികുത്തിയിരുന്നു ഹും ഗൂഗിള്‍ ആണത്രെ ഗൂഗിള്‍.ബോംസബാഡോയുമായുള്ള ഓര്‍ക്കുട്ട്  അവിഹിതബദ്ധം പിടിക്കപെട്ടപ്പോഴും, ഫെയിസ്ബുക്ക് ഒരു തരഗമായപ്പൊഴും ഞാന്‍ ഓര്‍ക്കുട്ട് ഉപേക്ഷിച്ചില്ല. വേഡ് പ്രസ് ഉപേക്ഷിച്ച് ബ്ലോഗര്‍ തിരഞ്ഞെടുത്ത എന്നോടീ ചതി വേണ്ടായിരുന്നു. ദുഖിച്ചിരുന്നിട്ടു കര്യമില്ല പിന്നെ ഒട്ടും വൈകിയില്ല എന്റെ ഗൂഗിളമ്മിച്ചിയെ എന്നെ കൈവിടല്ലെ എന്നും പറഞ്ഞൊരൊറ്റ അലക്കായിരുന്നു ഗൂഗിള്‍ സര്‍ച്ചില്‍..
അതാ വരുന്നു ഗൂഗിളില്‍ നിന്നും മറുപടി "മകനെ ദേവാ വേറെ ആരെ കൈവിട്ടാലും നിന്നെ അങ്ങിനെ കൈവിടുമോ നി ഇതാ ഈ ലിങ്കിലൊന്നു പോയി നോക്കൂ" .
പിന്നെ ഒട്ടും മടിച്ചില്ല അപ്പോതന്നെ ക്ലിക്കി  അതാവരുന്നു പുത്തന്‍ ഉടുപ്പോക്കെ ഇട്ടു നമ്മുടെ ബ്ലോഗര്‍.
ഹമ്പഡാ ആരോടും പറയാതെ പഹയന്‍ ഓണക്കോടി ഇടാന്‍ പോയതയിരുന്നു. ഇത്തിരി നേരം കാണാതയപ്പോഴെക്കും വെറുതെ ഗൂഗിളിനെ സംശയിച്ചു. പുതിയ ബ്ലോഗറില്‍ നിന്നും എന്റെ ആദ്യത്തെ പോസ്റ്റ് പുത്തനുടുപ്പിട്ട എന്റെ ബ്ലോഗര്‍ നോക്കു.മലയാളം നേരിട്ടു ടൈപ്പു ചെയ്യാം എന്ന ഒരു പ്രിത്യേകതകൂടി ഉണ്ട് . . മറ്റെന്തെങ്കിലും സാങ്കേതികമാറ്റങ്ങള്‍ കൂടി ഉണ്ടോ എന്നു നമ്മുക്ക് കണ്ടറിയാം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കുകള്‍ നോക്കൂ
http://googlesystem.blogspot.com/2006/08/new-blogger.html
http://beta.blogger.com/
http://buzz.blogger.com/2011/03/whats-new-with-blogger.html
http://www.independent.co.uk/life-style/gadgets-and-tech/google-blogs-about-new-blogger-features-for-2011-2242453.html

Wednesday, August 3, 2011

ഇതും കൂടി കേള്‍ക്കണെ... തൊടുപുഴ മീറ്റ് പോസ്റ്റ്

തൊടുപുഴ മീറ്റ് കഴിഞ്ഞു ദിവസം മൂന്നായി എല്ലാവരും ഇതിനോടകം തന്നെ മീറ്റിന്റെ വിശേഷങ്ങള്‍ പോസ്റ്റാക്കിക്കഴിഞു. ചൂടാറും മുന്‍പേ എനിക്കും പോസ്റ്റണം മീറ്റിലെ വിശേഷങ്ങള്‍.
അല്‍പ്പം ചരിത്രം
തൊടുപുഴ മീറ്റിനു മുന്‍പ് തിരൂരും, എറണാകുളത്തും മീറ്റണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണു ഒരിക്കല്‍ ഹരീഷേട്ടന്‍ വിളിക്കുന്നതും കര്‍ക്കിടകത്തിലെ മീറ്റിനെ പറ്റി ആലോജിക്കുന്നതും.  അമ്പതില്‍ കുറയാതെ ആളുണ്ടെങ്കില്‍ മീറ്റാമെന്നു തീരുമാനിക്കുകയും അങ്ങനെ അതിനെ പറ്റിപോസ്റ്റ്  ഇടുന്നതും. ഹരീഷേട്ടന്റെ പൊസ്റ്റു കണ്ടതും ചക്കകൂട്ടാന്‍ കണ്ട എന്തൊ ഒന്നില്ലെ...? അതിനെ പോലെ ഒരു പത്തറുപതു ബ്ലോഗര്‍മാര്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ ജുലൈ 31നു മീറ്റ് തീരുമാനമായി. ഹരീഷേട്ടന്റെ ഒപ്പം സംഘാടകന്‍ എന്നൊരു തസ്തിക എനിക്കും ഉണ്ടായിരുന്നെങ്കിലും അനേകം ബ്ലോഗ് മീറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഹരീഷേട്ടനെ ഇടക്ക് ഒന്നുരണ്ടു തവണ വിളിച്ചതല്ലാതെ എനിക്ക്  കാര്യമായ മറ്റു പണി ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഞാനും മീറ്റിലേക്കു...
രാവിലെ ഒന്‍പത്തുമണിക്ക് ഹാളില്‍ എത്തി സ്റ്റേജില്‍ കെട്ടാനുള്ള ബാനര്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ എന്നിവ സജ്ജീകരിക്കണം എന്ന ഹരീഷേട്ടന്റെ നിര്‍ദ്ദേശപ്രകാരം മീറ്റിന്റെ ദിവസം കുറച്ചു നേരത്തെ എണീക്കണം എന്ന വ്യാമോഹത്തോടെ അഞ്ചു മണിക്ക്  വിളിച്ചെണീപ്പിക്കാനുള്ള ജോലി പ്രിയപ്പെട്ട ഫോണിനെ ഏല്‍പ്പിച്ചിട്ടാണു തലേന്നു ഉറങ്ങാന്‍ കിടന്നതെങ്കിലും അഞ്ചു മണിക്കു തന്നെ ക്രിത്യമായി എഴുന്നേറ്റു അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നു. പിന്നെ കണ്ണുതുറന്നപ്പോള്‍ മണി എട്ടാകാറായി. ചാടി എഴുന്നേറ്റു പെട്ടെന്നു റെഡി ആയതിനാല്‍ മീറ്റില്‍ എന്റെ മുഖ സൗന്ദര്യത്തിനു അല്‍പ്പം കോട്ടം സംഭവിച്ചിട്ടുണ്ട് . അതു കൊണ്ടു തന്നെ മീറ്റില്‍ എന്നെക്കാള്‍ സുന്ദരന്മാരാരും ഉണ്ടാവരുതെ എന്നാഗ്രഹിച്ചുപോയി.
ബാനറും റെജിസ്ട്രേഷന്‍ ഫോമുകളും ഒക്കെയായി ഞാന്‍ ഹാളിലെത്തിയപ്പോഴെക്കും മണി ഒന്‍പതരയാകുന്നു. ഹരീഷേട്ടന്‍ ഹാളിനു മുന്‍പില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. ഹാളിനുള്ളില്‍ കടന്നപ്പോള്‍ റജിസ്ട്രേഷന്‍ കൗണ്ടര്‍ റെഡിയാക്കി ജെയിന്‍ ഓരോരുത്തരായി പോരട്ടെ എന്ന ഭാവത്തില്‍ ഇരുപ്പുണ്ടായിരുന്നു. റെജിസ്ട്രേഷന്‍ ഫോമുകള്‍ അവിടെ ഏല്‍പ്പിച്ചു ഞാന്‍ സ്റ്റേജില്‍ പോയി ബാനര്‍ കെട്ടി അപ്പോഴെക്കും ബ്ലോഗര്‍മാര്‍ ഓരോരുത്തരായി എത്തികൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ജെയിനെ പുറത്താക്കി അവിടെ യൂസഫ്പാ സ്താനം പിടിച്ചിരിക്കുന്നതു കണ്ടു. എത്തികൊണ്ടിരുന്നവര്‍ ഓരോരുത്തരായി റെജിസ്റ്റര്‍ ചെയ്തിട്ടു വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടു നിന്നു. ലതിക ചേച്ചിയുടെ നേത്രുത്വത്തില്‍ അവര്‍ എല്ലാവരും മുന്‍ സീറ്റുകളില്‍ പോയി ഇരുന്നു. പെട്ടെന്നെന്റെ മുന്നില്‍ ഒരാള്‍ ചാടി വീണു കൂതറ ഹാഷിം ആയിരുന്നു അതു. എന്താ ദേവാ ഇവിടെ നില്‍ക്കുന്നെ എന്നും ചോദിച്ചു എന്നെയും മുന്നിലെ ഒരു സീറ്റില്‍ കൊണ്ടിരുത്തി. അതുവരെ വന്നവരില്‍ അരുണ്‍ നെടുമ്മങ്ങാട്, ജിക്കു, റെജി പുത്തെന്‍പുരയ്ക്കല്‍, സപ്തവര്‍ണ്ണങ്ങള്‍ (നവീന്‍),മിക്കി മാത്യൂ, ഹബ്ബി,സങ്കല്‍പ്പങ്ങള്‍(ഹനീഷ് ലാല്‍), ഡാനി എന്നിവരെ ഒക്കെ പരിജയപ്പെട്ടു ചിലരെ ഒക്കെ നേരത്തെ അറിയാമെങ്കിലും ആദ്യമായാണു നേരില്‍ കാണുന്നതു. കുറച്ചുകഴിഞപ്പൊള്‍ ഹരീഷേട്ടന്‍ എന്നോടു പറഞ്ഞു അവര്‍ വന്നു കൊണ്ടിരിക്കുകയാണു ഉടനെ എത്തും എന്നു അവരാരൊക്കെയാണെന്നു  അപ്പോള്‍ എനിക്കു മനസിലായില്ല. അതിനിടയില്‍ പനി പിടിചുകിടന്ന മത്തൊപ്പും സ്തലത്തെത്തി. അല്‍പ്പസമയം കഴിഞ്ഞതും നന്ദകുമാര്‍(നന്ദപര്‍വ്വം), പാക്കരന്‍, പുണ്യാളന്‍ തുടങ്ങി  ഒരു ബാഗുംതൂക്കി വാഴക്കോടന്‍ ( മീറ്റു കഴിഞ്ഞു നേരെ വിമാനം കേറുമോ എന്തോ..? ) വരെ ഉള്‍പ്പെടുന്ന ഒരു സംഘം അങ്ങോടെത്തുകയും തൊടുപുഴ മീറ്റ്  ഔത്യോഗികമായി ആരംഭിക്കുകയും ചെയ്തു.
എത്തിയപ്പോള്‍ തന്നെ മജീദിക്ക (വാഴക്കോടന്‍) മൈക്കു കരസ്തമാക്കി വാഴക്കോടന്‍ സ്റ്റൈലില്‍ പരിപാടിക്കു തുടക്കം കുറിച്ചു. ഓരോരുത്തരെയും വേദിയില്‍ വിളിച്ചു നര്‍മ്മത്തില്‍ ചാലിച്ച ചോദ്യങ്ങളിലൂടെ പരിജയപെട്ടും മറ്റുള്ളവര്‍ക്കു പരിജയപെടുത്തിയും വാഴക്കോടന്റെ നേത്രുത്വത്തില്‍ മീറ്റ് മുന്നോട്ടുപോയി.ഇട്ക്കു സദസ്യരില്‍ നിന്നുള്ള ചോദ്യശരങ്ങള്‍ക്ക് ചില മിമിക്രികളിലൂടെയും നര്‍മ്മത്തിലൂടെയും വാഴക്കോടന്‍ നല്‍കിയ മറുപടികള്‍ എല്ലാവരെയും പൊട്ടിചിരിയിലേക്കാനയിച്ചു. ഒരോരുത്തരും വേദിയില്‍ സ്വയം പരിജയപെടുത്തുന്നതും അസ്താനത്തുള്ള വാഴക്കോടന്റെയും സദസ്യരുടെയും കമന്റുകളും ചോദ്യങ്ങളും മീറ്റിനെക്കുടുതല്‍ ആസ്വാതനകരമാക്കി. പങ്കെടുത്ത ഓരോരുത്തരുടെയും ഓര്‍മ്മകളില്‍ എന്നും മായാത്തചിത്രങ്ങളായി മാറുകയായിരുന്നു തൊടുപുഴ മീറ്റിലെ ഓരോമുഹൂര്‍ത്തങ്ങളും
പരിജയപെടലിനു ശേഷം  കൊച്ചി മീറ്റിലെ ഫോട്ടോമത്സരവിജയികള്‍കക്കുള്ള സമ്മാനദാന ചടങ്ങ് ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വാഴക്കോടന്റെ കരോക്കെ ഗാനമേളക്കായി ഒരു സി.ഡി കോപ്പി ചെയ്യാന്‍ വീടുവരെ പൊയതിനാല്‍ സമ്മാനദാനം കാണാന്‍ സാധിച്ചില്ല. ഞാന്‍ തിരിച്ചെത്തിയപ്പൊഴെക്കും എല്ലാവരും നാസറിക്കയുടെ കൈപുണ്യം വിളിച്ചോതുന്ന നാസറിക്കാ സ്പെഷ്യല്‍ ബിരിയാണിയുമായുള്ള മല്‍പിടുത്തത്തിലായിരുന്നു. ചിലരോക്കെ പിരിഞു പോയിരുന്നു. ചിലര്‍ അവിടിവിടെയായി കൂടിയിരുന്നു എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ഹബ്ബി, ഹരീഷേട്ടന്‍, റെജി പുത്തെന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ക്യാമറയുമായി ഓടിനടന്നു പടം പിടിക്കുന്നതിരക്കിലായിരുന്നു. കരോക്കെ ഇട്ടു പാടാന്‍ വെമ്പിനിന്ന വാഴക്കോടന്‍ മജീദിക്കക്കു പാട്ടുപാടില്ലാത്ത ഒരു ഡി.വി.ഡി പ്ലയര്‍ പണി പടിക്കാന്‍ ഏല്‍പ്പിച്ചിട്ടു ഞാന്‍ സ്റ്റേജില്‍ നിന്നും മുങ്ങി. പിന്നെ പൊങ്ങിയതു ബിരിയാണി വിളംബുന്ന നാസറിക്കയുടെ മുന്നില്‍. ബിരിയാണി ആസ്വതിച്ചു അകത്തക്കുന്നതിനിടയില്‍ ഒളികണ്ണിട്ടു സ്റ്റേജില്‍ നോക്കിയപ്പൊള്‍ മജീദിക്ക ഡി.വി.ഡി പ്ലയറില്‍ കരൊക്കെ പാടിക്കാനുള്ള ശ്രമത്തിലായിരുന്നു കൂടെ ഹരീഷേട്ടനും ഉണ്ടായിരുന്നു. ഇടക്കെപ്പോഴോ  മൈക്കിലൂടെ മജീദിക്ക പറയുന്നതു കേട്ടു “ ദേവാ ഇതു വര്‍ക്കാകുന്നില്ലാ..” ബിരിയാണിയുടെ ടേസ്റ്റില്‍ ആ ശബ്ദം അലിഞു പോയതു കൊണ്ട് ഞാനൊന്നും കേട്ടില്ല.

ബിരിയാണി കഴിച്ചതിനു ശേഷം ഞാന്‍ പൊങ്ങിയതു ഗൂഗിള്‍ ബസ്സിനെ കുറിച്ചു ചര്‍ച്ചചെയ്യുന്ന കുറച്ചു ബുദ്ധിജീവികളുടെ ഇടയിലായിരുന്നു. പാക്കരന്‍, മത്തായി, നല്ലീ, പുണ്യാളന്‍, നന്ദകുമാര്‍, നിശി തുടങ്ങിയവര്‍ ജിക്കുവിനു ബസ്സിനെകുറിച്ചെന്തോക്കെയൊ ക്ലാസെടുക്കുകയാണു. അപ്പോഴാണു ഹബ്ബി വന്നു എന്റെ മാത്രം ഫോട്ടോ കിട്ടിയില്ലാ എന്നും പറഞ്ഞു എന്നെ അവിടുന്നു പിടിച്ചോണ്ടു പോകുന്നതു. പിന്നീടവിടെ പടം പിടുത്തക്കാരുടെ മത്സരമായിരുന്നു. ഹരീഷേട്ടന്‍ നന്ദേട്ടന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഞാനും മസിലുപിടിച്ചു എല്ലാവര്‍ക്കൊപ്പവും പടം പിടിച്ചു. ഇതിനിടയില്‍ മജീദിക്ക എല്ലാവര്‍ക്കും നന്ദിയും ക്രിതഞതയുമൊക്കെ രേഖപെടുത്തി പോകാനായി ബാഗും തൂക്കി ഇറങ്ങി അങ്ങനെ മജീദിക്കക്കോപ്പവും ഒരു പടമെടുത്തു അദ്ധേഹത്തെയും യാത്രയാക്കി അങ്ങനെ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറെ നിമിക്ഷങ്ങള്‍ സമ്മാനിച്ച തൊടുപുഴമീറ്റ് വേദിയില്‍ നിന്നും എല്ലാവരും അവരവരുടെ തിരക്കുകളിലേക്കു മടങ്ങി.
ചിത്രങ്ങളും അനുബന്ധപോസ്റ്റുകളും കാണാന്‍ ഈ ബ്ലോഗുകള്‍ നോക്കു
കല്ല്യാണസൗഗന്ധികം

കാട്ടുകുതിര

 വീഡിയൊ വരുന്നതു വരെ ഒരു ചെറു മരുന്ന് എന്റെ മൊബൈലില്‍ പകര്‍ത്തിയതാണു ഈ വീഡിയോ അതുകൊണ്ട് വ്യക്ത്തതകുറവാണ്

Tuesday, July 26, 2011

ജീവിതമെന്ന അത്ഭുതം

ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ അനുഭവക്കുറിപ്പുകളിലൂടെ...
കാന്‍സര്‍ എന്ന മഹാരോഗത്തോടു പടപൊരുതി ജീവിതത്തില്‍ വലിയവിജയം നേടിയവരെയും മനസാന്നിധ്യം നഷ്ട്പെടാതെ മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ളപുസ്തകമാണു ജീവിതമെന്ന അത്ഭുതം കെ.എസ്‌.അനിയന്റെ സ്വതന്ത്രാവിഷ്‌കാരത്തിലുള്ള ഈ പുസ്ത്കത്തിലെ ഡോ. വി. പി. ഗംഗാധരന്റെ ഹ്രദയസ്പര്‍ശമായ അനുഭവക്കുറിപ്പുകളിലേക്കു...
ബോണ്‍ കാന്‍സര്‍ വന്നാണു ദേവി എന്ന 22 കാരി ആര്‍. സി. സി യില്‍ അഡ്മിറ്റായത്. കാന്‍സര്‍ കാലിലെ എല്ലിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. വലതുകാല്‍ മുട്ടിനുമുകളില്‍ വച്ചുമുറിക്കേണ്ടിവന്നു. ദേവി അഡ്മിറ്റായി രണ്ടുദിവസത്തിനു ശേഷമാണു അവളുടെ ഭര്‍ത്താവ് രാജീവ്  ആര്‍. സി. സി യില്‍ എത്തിയതു. ഗള്‍ഫിലാണു രാജീവിനു ജോലി അവരുടെ വിവാഹം കഴിഞിട്ടു പത്തു ദിവസമെ ആയിട്ടുള്ളു. അവര്‍ ഒരുമിച്ചു ജീവിച്ചതു വെറും രണ്ടു ദിവസം. ലീവില്ലാത്തതു കൊണ്ട് രാജീവിനു പെട്ടെന്നു തിരിച്ചുപോകേണ്ടിവന്നു.
രാജീവ് ഉള്ളുതുറന്നു ഡോ.  ഗംഗാധരനോട് സംസാരിച്ചു:
‘എന്റെ മുമ്പില്‍ രണ്ടു വഴികളാണുള്ളതു. ഒന്നുകില്‍ വെറും രണ്ടു ദിവസത്തെ ബദ്ധം മറന്ന് എനിക്കു എന്റെ വഴി നോക്കാം. ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശവും അതുതന്നെയാണ്. അല്ലെങ്കില്‍ ഈശ്വരനോട് കരുണ കാണിക്കാന്‍ പ്രാര്‍ഥിച്ച് എനിക്ക് ദേവിയെ ചികിത്സിപ്പിക്കാം.’
ഇതുകേട്ട ഡോക്ട്ര്‍ ഏറെ പരിഭ്രമിച്ചു. രാജീവ് തുടര്‍ന്നു: ‘ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തു ചിലവുവന്നാലും ഞാന്‍ ദേവിയെ ചികിത്സിപ്പിക്കും. ഈശ്വരന്‍ എന്റെ പ്രാര്‍ത്തന കേള്‍ക്കാതിരിക്കില്ല.
പക്ഷേ എനിക്ക് ഡോക്ട്റുടെ സഹായം വേണം. എനിക്കിവിടെ ദേവിയുടെ ഒപ്പം നിന്നു നോക്കാന്‍ പറ്റില്ല. ഞാന്‍ തിരിച്ചുപോയി ജോലി ചെയ്താലെ ചികിത്സക്കുള്ള പണം ഉണ്ടാകു. പണത്തിനു വേറെ യാതൊരു മാര്‍ഗവുമില്ല. വളരെ പാവപ്പെട്ടവീട്ടിലെ കുട്ടിയാണു ദേവി അവളുടെ അച്ഛ്നും അമ്മയ്ക്കും ഒപ്പം വന്നു നില്‍ക്കാമെന്നാല്ലാതെ വേറൊന്നിനും പറ്റില്ല. ഞാന്‍ നാളെ തിരിച്ചു പോകുകയാണു. ചികിത്സക്കു എത്ര പണം വേണ്ടിവന്നാലും ഞാന്‍ അയച്ചോളാം ദേവിയെ ഞാന്‍ ഡോക്ട്റുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്.’ രാജീവിന്റെ ആത്മാര്‍ത്ഥതയിലും വിശ്വാസത്തിലും ആക്രഷ്ട്ട്നായ  ഡോ.  ഗംഗാധരന്‍ രാജീവിനു വാക്കുകൊടുത്തു വേണ്ടതെല്ലാം ചെയ്യാമെന്ന്. രാജീവ് ഗള്‍ഫിലേക്കു മടങ്ങി.ദേവിക്കു കീമോതെറാപ്പി കൊടുത്തിരുന്ന ദിവസങ്ങളിലെല്ലാം വിളിച്ചു. മുറക്കു പണം അയച്ചു. ദേവിയുടെ അസുഖം പൂര്‍ണ്ണമായും സുഖപ്പെട്ടു.
ദേവി പിന്നീട് എം. എ.യും, ബി. എഡും. പഠിച്ചു.ഇപ്പോള്‍ ടീച്ചറായി ജോലിചെയ്യുന്നു. അവര്‍ക്ക് രണ്ടുകുട്ടികളും ഉണ്ട് .
ഡോ.ഗംഗധരന്‍ രാജീവിനെ പറ്റി കുറിച്ചതിങ്ങനെ:
‘ദേവിയെ സുഖപെടുത്തിയതു എന്റെ മരുന്നല്ല; രാജീവ് തന്നെയാണു... പിടിച്ചുയര്‍ത്താന്‍ സ്നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കില്‍ ആരും ഏതു പടുകുഴിയില്‍ നിന്നും രക്ഷപെട്ടു പോരുമെന്ന സത്യം ഞാന്‍ കണ്ടു’
       
       ബദ്ധപ്പെട്ട ലേഖനങ്ങള്‍

Thursday, July 21, 2011

മലയാളം ഇന്നി എഴുത്തും വായനയും മൊബൈലില്‍!!

കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണില്‍ മലയാളം സൈറ്റുകള്‍ വായിക്കുന്നതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവര്‍ക്കും സുപരിജിതമായ ഓപ്പറമിനി ഉപയോഗിച്ചാണു മലയാളം സൈറ്റുകള്‍ മൊബൈലില്‍ കാണാന്‍ കഴിയുന്നതു അതെങ്ങനെ എന്നു അറിയാന്‍ ആ പൊസ്റ്റ് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. മറ്റു ചില അറിവുകള്‍ കിട്ടിയതു കൂടി പങ്കുവെയ്ക്കാനാണു ഈ പോസ്റ്റ്

മൊബൈലില്‍ മലയാളം ടൈപ്പു ചെയ്യുവാന്‍ സഹായിക്കുന്ന ഒരു സൈറ്റ് പരിജയപെടുത്താം http://malayalam.keralamla.com/mobile/index.php ഇതാണു ആ സൈറ്റ്. നിങ്ങളുടെ ഓപ്പറ ബ്രൌസറില്‍ നിന്നും ഈ സൈറ്റില്‍ പോയി ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷ് ടൈപ്പുചെയ്യുക തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അപ്പൊള്‍ വരുന്നപേജില്‍ നിങ്ങള്‍ ടൈപ്പുചെയ്ത വാക്കു മലയാളത്തില്‍ വന്നിട്ടുണ്ടാകും അതു ഫോണിന്റെ copy, paste ഒപ്ഷന്‍ വഴി എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്യാം ഓപ്പറ ബ്രൌസറില്‍ ഒന്നിലതികം ടാബുകള്‍ ഓപ്പണ്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട് അതും പ്രയോജന പെടുത്താം
ഈ പുതിയ വിവരങ്ങള്‍ക്ക് കടപ്പാട് സൈകതം ബ്ലോഗ്


ഒരു വീഡിയോയും ഉണ്ട് കണ്ടുനോക്കു

എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ പറയാം 

Saturday, July 16, 2011

ഇന്നി മൊബൈലിലും...

ഇതിനോടകം തന്നെ  പലരും അറിഞതാണെങ്കിലും അറിയാത്തവര്‍ക്കായിട്ടാണു ഈ പോസ്റ്റ്

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു. 3ജി സേവനം കൂടി ആരംഭിച്ചപ്പോള്‍ ഒട്ടേറെ ആളുകള്‍ മൊബൈല്‍ ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഒരു പേഴ്സണല്‍ ലാപ് ടോപ്പ് എന്ന പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് മോബൈലുകളും വിപണിയില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞു. ജിമെയില്‍, ഫെയിസ്ബുക്ക്, ട്യൂറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവ എല്ലാം അനായാസം ബ്രൌസ്  ചെയ്യാനും ഇത്തരം ഫോണുകളില്‍ സാധിക്കുന്നു. എന്നാല്‍ ഈ ഫോണുകളില്‍ ദേവലോകമൊ മറ്റെതെങ്കിലും മലയാളം ബ്ലൊഗൊ എടുത്താല്‍ അക്ഷരങ്ങള്‍ക്കു പകരം  ꓚꓚꓚꓚ  ഇത്തരം ചില ചതുര കട്ടകള്‍ കണ്ടു ത്രപ്ത്തരാകേണ്ടി വരും
വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്ധ്യ ഇതിനും പരിഹാരം എന്നേ കണ്ടുപിടിച്ചുകഴിഞ്ഞു ഓപ്പറ എന്ന പ്രജാരമേറിയ ബ്രൌസറാണു ഓപ്പറ സപ്പോര്‍ട്ടു ചെയ്യുന്ന ഏതൊരു മൊബൈലിലും മലയാളം ഉള്‍പ്പെടെ ഒട്ടേറെ പ്രദേശിക ഭാഷകളെയും ദ്രശ്യമക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഓപ്പറ ബ്രൌസറില്‍ ചെറിയൊരു ഒപ്ഷന്‍ ഓണാക്കിയാല്‍ മതി
ഓപ്പറമിനിയുടെ അഡ്രസ് ബാറില്‍ ഇങ്ങനെ ടൈപ്പുചെയ്യുക  about:config അപ്പോള്‍ Power-User settings എന്ന ഒരു പേജ് ലഭിക്കും ആ പേജില്‍ താഴെക്കു സ്ക്രോള്‍ ചെയ്തു പോകുക അടിയില്‍ ആയി Use bitmap fonts for complex scripts എന്ന ഒപ്ഷന്‍  No എന്നായിരിക്കും കിടക്കുന്നത്  അതു  Yes എന്നാക്കി സേവ് ചെയ്യുക ഇന്നി ബാക്ക് കൊടുത്ത്  ഏതു മലയാളം യൂണിക്കോട് സൈറ്റും ബ്രൌസ് ചെയ്തോളു.
ഓപ്പറമിനി ഇല്ലാത്തവര്‍ ഇവിടെ ക്ലിക്കിയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇന്നി മലയാളം ടൈപ്പുചെയ്യാന്‍ പറ്റിയാല്‍ ബ്ലോഗര്‍മാര്‍ക്കും സുഖമായി


സംശയം ഉണ്ടെങ്കില്‍ കമെന്റില്‍ ചോദിച്ചാല്‍ അറിയാവുന്നതു പറയാം...

Wednesday, July 6, 2011

മടക്കയാത്ര-2

ജീവിതമെന്ന വസന്തകാലത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നും മനസ്സിന്റെ മടക്കയാത്ര...
ണ്ടുപണ്ടാരോ വരച്ചു പാതി നിറം കൊടുക്കാന്‍
മറന്ന ചിത്രമാണെന്റെ ജീവിതം
വരച്ചതത്രയും തെറ്റെന്നോതുവാന്‍
ആകില്ല ഒരിക്കലും മെങ്കിലും
എവിടെനിന്നോ നോവിന്‍ ചെറുചാറ്റല്‍
മഴനനഞതാ ചിത്രമപ്പാടെ മങ്ങിയിരുന്നു
വിരഹദു:ഖങ്ങള്‍ തന്‍ പടവാളോങ്ങുന്ന
യുദ്ധഭൂമിയില്‍ കതനത്തിന്‍ കറ്റേറ്റു
പറന്നുയര്‍ന്നൊരെന്‍ ചിത്രം
ഒടുവില്‍ നിരാശതന്‍ മരച്ചില്ലയിലുടക്കി
കുടുങ്ങി തൂങ്ങിയാടുമ്പോള്‍
നിറം കൊടുക്കുവാനാകില്ലിനിയെന്‍
പൂര്‍ത്തിയാകാത്തൊരി മങ്ങിയ ജീവിത
ചിത്രത്തിനെന്നു ഞാനറിയുന്നു...

Monday, July 4, 2011

ഒരു കാത്തിരിപ്പിന്റെ കഥ

മുളപൊട്ടിയില്ലൊരിക്കലുമെന്റെ
കാത്തിരുപ്പിന്റെ വിത്തുകള്‍ക്കൊടുവില്‍
അവവെറും ഓര്‍മ്മകളായ് ഒടുങ്ങി
മിച്ചംവച്ചെന്‍ സ്വപ്നങ്ങളും കണ്ണുനീരിന്‍
കുത്തൊഴുക്കിലെങ്ങൊ ഒലിച്ചുപോയി
നിഷ്ഫലമാം എന്‍ ഓര്‍മ്മകളുടെ വിങ്ങലില്‍
നിരര്‍ത്ഥമാം ജീവിത ചക്രങ്ങള്‍
തിരിയുമീ വഴിത്താരയിലൊക്കെയും
വീണുടഞ്ഞു പൊയെന്‍ മനസ്സിന്റെ
കഷ്ണ്‍ങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ നടന്നു
എന്‍ ഹ്രദയാകാശത്തിലുരുകി
ഉതിര്‍ന്നു വീണ വിരഹമാം കാര്‍മേഘം
ചാലിച്ചെടുത്തൊട്ടിച്ച മനസ്സില്‍
ഓര്‍മ്മകള്‍ക്കു ഞാന്‍ ചിതയൊരുക്കി
കനവില്‍ എരിയുന്ന നോവിന്റെ
തീക്കനലുകളില്‍ വെന്തിട്ടും
മരിക്കാതെ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി
എന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കിയായി...

വിടപറയാന്‍ മടിച്ച ഒറ്റപ്പെടലിന്റെ ദു:ഖം പെയ്തുതോരാത്ത ഒരു വര്‍ഷകാല രാത്രിയില്‍ ഇരുള്‍ പടര്‍ന്ന എന്‍ മനസ്സിന്റെ കുടക്കീഴില്‍ എവിടെനിന്നൊ ഒരു തുണ്ടുവെട്ടവുമായി കടന്നുവന്ന ഒരു മിന്നാമിനുങ്ങ് പാതിവഴിയില്‍ വിട പറഞ്ഞപ്പോള്‍ എനിക്ക് സമ്മാനിച്ചത് കാത്തിരിപ്പിന്റെ വിത്തുകള്‍ മാത്രമായിരുന്നു. ഋതുഭേതങ്ങള്‍ മാറിമറിഞ്ഞിട്ടും മുളക്കാത്ത വിത്തുകളും പ്രിയ മിന്നാമിനുങ്ങും ഒടുവിലെന്‍ ഓര്‍മ്മകളുടെ കൂട്ടില്‍ ചേക്കേറിയപ്പോളവയെ മനസ്സിന്റെ ഒരറയില്‍ നഷ്ട് സ്വപ്നങ്ങള്‍ക്കൊപ്പം സൂക്ഷിക്കേണ്ടിവന്നു എനിക്ക് വെറും ഓര്‍മ്മകളായ്... ആ ഓര്‍മ്മകളില്‍ എന്‍ തുലിക കൊണ്ട് ചില അക്ഷരങ്ങളെ കോര്‍ത്തെടുക്കാന്‍ ശ്രമിച്ചതാണെന്റെ ഈ കവിത... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...

Wednesday, June 22, 2011

ഒരു സില്‍സില കൊണ്ടൊന്നും തീരുന്നില്ല...

കുറച്ചു നാളുകള്‍ക്ക് മുന്‍പ് എന്റെ മെയില്‍ ബോക്സില്‍ ഒഴുകി എത്തിയ ഒരു ലിങ്കില്‍ നിന്നാണ് എനിക്ക് മലയാളികള്‍ നെഞ്ചിലേറ്റിയ... മലയാളത്തിലെ എക്കാലത്തെയും സുപ്പെര്‍ഹിറ്റായ 'സില്‍സില '(തുടര്‍ച്ച) എന്ന മനോഹര ഗാനം കാണുവാനും കേള്‍ക്കുവാനും അവസരം ഉണ്ടായത് . അഭിനയിച്ചിരിക്കുന്ന കലാകാരന്‍ മാരുടെ (കൊലാകാരന്‍ മാരെന്നാണ് ചിലരൊക്കെ വിളിക്കുന്നെ അസൂയ അല്ലാതെന്താ..?) വത്യസ്ത്മായ നൃത്ത ചുവടുകളും ഗനാലാപനത്തിലെ സ്പുശ്.... സ്പുതടയും..( ഹോ നാക്കുളുക്കി) വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ ആകില്ല. എന്തോരോ എന്തോ ആല്‍ബം പകുതികണ്ടപ്പോള്‍ തന്നെ എനിക്ക് അതിന്റെ സൃഷ്ട്ടി കര്‍ത്താവിനോട് എന്തെന്നില്ലാത്ത ആരാധന തോന്നി കര്‍ത്താവാണെ സത്യം. എന്നെ പോലെ ആരാധന മൂത്ത ഒരുപാടു ആരാധകര്‍ അതെല്ലാം കമെന്റുകളിലൂടെ യുടുബിനു താഴെത്തന്നെ അറിയിച്ചിരുന്നതിനാല്‍ ഞാന്‍ അത്തരമൊരു ആരാധനാകമന്റ് ഇട്ടില്ലെന്നു മാത്രം.. (കൂതറ ആയാല്‍ അവരൊക്കെ എനിക്ക് ശിശുക്കളായത് കൊണ്ട് മാത്രം) മാത്രമല്ല ആ ലിങ്ക് അയച്ചു തന്ന മഹത് വ്യക്തിയെ അപ്പോള്‍ കണ്ടിരുന്നെങ്കില്‍ രാജന്‍ ചേട്ടന്റെ ഹോട്ടലിലെ പൊറോട്ടേം സാമ്പാറും ഞാനവനെ തീറ്റിച്ചേനെ!! ( എനിക്കത്രെക്കെ അല്ലെ ചെയ്യാന്‍പറ്റു). പിന്നീട് ഒരുപാടു ഇന്റര്‍വ്യുകളിലൂടെയും പാരടികളിലൂടെയും ഇന്നും മലയാളി മനസ്സില്‍ ഈഗാനവും കവിയും നിലനില്‍ക്കുന്നു ( ഇതുവരെ ആരും ഫിനീഷ് ചെയ്തില്ല) തന്റെ സൃഷ്ട്ടി ഒരു മഹാ സംഭവമാണെന്ന് മഹാനായ 'ശവി' സോറി കവി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് യുടുബില്‍ അതെല്ലാം കാണാം. അദ്ധേഹത്തെ പോലെ അദ്ധേഹം മാത്രമെന്ന് ധരിച്ച എനിക്കും. അദ്ധേഹം മാത്രമാണ് കലയെ (മറ്റേ കല അല്ല) അറിയുന്നവന്‍ എന്ന് വിചാരിച്ച മലയാളിക്കും തെറ്റി. ഒരു സില്‍സില കൊണ്ടൊന്നും തീരുന്നില്ല... മലയാളികള്‍ ഇന്നിയും ഒരുപാടു കാണാന്‍ കിടക്കുന്നതെ ഉള്ളു എന്നു തെളിയിച്ചു കൊണ്ട് അവതരിച്ചിരിക്കുകയാണ് ഒരു പണ്ഡിതന്‍. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ അവതാരത്തിന്റെ പേര്. ഹരിശങ്കറിനെ പോലെ മലയാളികളെ ആടിയും പാടിയും കൊല്ലുക എന്നത് തന്നെ ആണ് ഈ മഹാന്റെയും ലക്ഷ്യം. വെറുമൊരു ആല്‍ബത്തില്‍ ഒതുങ്ങുന്നതല്ല ഇദ്ധേഹത്തിന്റെ കല. ഒന്നിലേറെ സിനിമകളിലൂടെയാണ് പണ്ഡിറ്റ്‌ 'സില്‍സില' തന്റെ മുന്നില്‍ ഒന്നുമല്ല എന്നു തെളിയിക്കാന്‍ പോകുന്നത് . നമ്മുടെ വിധി. രണ്ട് മതസ്ഥര്‍ പ്രണയ വിവാഹത്തിലൂടെ പാപ്പരാകുന്ന കഥ പറയുന്ന 'കൃഷ്ണനും രാധയും' എന്ന ചിത്രത്തിലെ ഗാനം ഉള്‍പെടെ ഇദ്ധേഹത്തിന്റെ സൃഷ്ട്ടികള്‍ക്കെല്ലാം യുടുബില്‍ അഞ്ചു ലക്ഷത്തിലേറെയാണ് ഹിറ്റ്‌ . ഇത്രയൊക്കെ ഹിറ്റുള്ള ഒരു കലാസ്രിഷ്ട്ടി (അങ്ങനെ പറയാമോ എന്തോ ) വെറും കൂതറ എന്നു പറയുന്നത് പൈശാചികവും മൃഗീയവുമായ മലയാളികളുടെ കാഴ്ച പാടാണെന്നും മറ്റൊരു മലയാളിക്കും സാധിക്കാത്ത നേട്ടം തന്നെയാണ് പണ്ഡിറ്റ്‌ നേടിയതെന്നും ചിലര്‍ വാദിക്കുന്നു. എന്തായാലും വാദ പ്രതിവാദങ്ങളിലൂടെ സംഗതി സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ആയി... പറയാന്‍ ഒരുപാടുണ്ടെങ്കിലും സമയ പരിമിതി മൂലം പറയുന്നില്ല. ഇന്നി നിങ്ങള്‍ പറയു. അദ്ധേഹം എഴുതി ഈണം നല്‍കി പാടിയ ഒരുഗാനത്തിന്റെ വരികള്‍ ഇതാ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ
കണ്ണിമവയ്‍ക്കാതേ..
തില്ലാനത്താളം തക്കിടതരികിടമേളം
നാഗസ്വരം വേണം, എഴുസ്വരം വേണം
പൂമാലയും പൊന്‍താലിയും
മൈലാഞ്ചിയും പൂമെത്തയും

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം
പൂരമാക്കേണം...
സംഗീതനൃത്തത്തുടിതാളങ്ങള്‍ പുല്ലാങ്കുഴല്‍ വേണം
ഗോപികമാര്‍ വേണം..
പൂന്തെന്നലേ പാടിവായോ തോനുണ്ണാല്‍ ഓടിവായോ

ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..
രാത്രി ശുഭരാത്രി, ഇനിയെന്നും ശിവരാത്രി
ജന്മം പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതുപ്രേമം നീയെന്നും മണവാട്ടി
രാഗം അനുരാഗം നീയെന്നും അനുരാഗി
ഓ പ്രിയേ, ഓ പ്രിയേ, ഓ-ഓ-ഓ പ്രിയേ..

മമ്മൂക്കയെ തോല്പിക്കാന്‍ തക്ക നൃത്ത ചുവടുകളും ശ്രുതിമധുരമായ ആലാപന ശൈലിയും ഇന്നിയും കാണാത്ത മലയാളികള്‍ ഉണ്ടെങ്കില്‍ കണ്ടു നോക്കു. യുടുബില്‍ ഈ കലാകാരന്റെ കൂടുതല്‍ വീഡിയോ ലഭ്യമാണ്. കണ്ടിട്ടാരും എനിക്ക് മെയില്‍ അയക്കരുത് കമെന്റ് ബോക്സില്‍ പ്രതികരിക്കാം.


മറ്റുചില ലിങ്കൂകള്‍
http://www.youtube.com/watch?v=75mtyzB5yek
http://www.youtube.com/user/kootharaAlbumsociety#p/c/F87FD2F723090EB1
http://santhoshpanditfans.mywebdunia.com/2011/05/16/1305547140000.html

Thursday, May 26, 2011

മനസാക്ഷി

നിദ്രയില്‍ മാത്രം നിഷ്കളങ്കനാം എന്നുടെ
തെറ്റുകുറ്റങ്ങളില്‍ കുറ്റബോധമായവന്‍ ജനിച്ചു
ഇരുണ്ട വീചിയിലൂടനീതിതന്‍  കറുത്ത നിഴല്‍കൊണ്ടു
വെളിച്ചത്തിനു ചിതയൊരുക്കി ഞാന്‍ നടന്നു
എന്നിലെ അവന്‍ തീര്‍ത്ത നന്മയുടെ ഇടവഴികളെ
അവിവേകമാം മുള്ളുകള്‍ പാകിഞാന്‍ എതിര്‍ത്തു
ഇന്നിയാ വഴികളിലൂടെ മടങ്ങിവരുവാനാകാത്ത-
ഞാന്‍ ഒരിക്കല്‍ നോക്കിനില്‍ക്കെ
എന്നില്‍നിന്നിറങ്ങി നടന്നകന്നു അവന്‍
എന്നിലെ മൂഡത്വം അറിയാനനുവദിച്ചില്ലൊരിക്കലും
അവന്‍ എന്റെ മനസാക്ഷി ആയിരുന്നെന്ന സത്യം.


Saturday, May 14, 2011

മടക്ക യാത്ര...


എന്റെ സുഹൃത്ത്‌ രാജേഷുമായി ചേര്‍ന്ന് എഴുതിയ മടക്ക യാത്ര എന്ന കവിതയിലെ വരികള്‍

ഈ രാത്രിയില്‍ എനിക്ക് കൂട്ടായി ഇരുളും ആകാശത്തിലെ നക്ഷത്രങ്ങളും മാത്രം
പക്ഷേ വിദൂരതയില്‍ ഇരുന്ന്‍ അതില്‍ ഒരു നക്ഷത്രം എന്നോട് മാത്രമായ് ചോദിച്ചു
എനിക്ക് കൂട്ടായി നീയും വരില്ലേ ?
നിശബ്ധത നിറഞ്ഞ ഇരുള്‍ എന്നോടൊന്നും മിണ്ടിയില്ല
പക്ഷേ അതെന്റെ ജീവിതമായിരുന്നു...
ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങളാല്‍ സമ്പന്നമായ എന്‍ "ജീവിതം"
ഈ ഇരുള്‍ എത്രനാള്‍ തുടരുമെന്നോ വെളിച്ചം എന്നെന്നേ പുല്കുമെന്നോ
അറിയാത്ത എന്‍ മനസ്സ് മറുപടി ഒന്നും
ഉരിയാടിയില്ല എങ്കിലും കൊതിച്ചു ഒരു മാത്ര
ഞാനും ഒരു നക്ഷത്രമായ്‌ അവനു കൂട്ടായ് ഈ വാനില്‍ ...
ഈ നിമിഷം അതിനാകില്ല എങ്കിലും അറിയാം എനിക്ക്
ഒരിക്കല്‍ നിന്‍ ഒപ്പം ഞാനും ഉണ്ടാകുമെന്ന് ...


മടക്ക യാത്ര അവസാനിക്കുനില്ല തുടരുകമാത്രം...

Tuesday, May 10, 2011

വെറുതെ ഓര്‍ക്കാന്‍ ചിലത് !!


ചിതലരിച്ച ചില കുട്ടിക്കാല ഓര്‍മ്മകള്‍ പൊടിതട്ടി നോക്കിയപ്പോള്‍ അന്നെനിക്കേറെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ ഓര്‍മവന്നു. എന്നെപോലെതന്നെ അന്നത്തെ എല്ലാകുട്ടികളുടെയും പ്രിയതാരം. കേബിള്‍ ടിവിയും ഡി ടി എച്ചും ടെലിവിഷനുകളെ പിടിമുറുക്കുന്നതിനു മുന്പ് ഉള്ള ഒരുകാലം. ടി വി ഉള്ള എല്ലാ വീടുകളുടെയും പുരപുറത്തോ മരത്തിന്റെ മുകളിലോ ഇന്ന് വംശനാശം സംഭവിച്ച ഒന്നുണ്ടായിരുന്നു ഒരു വലിയ ഇരുമ്പ് പൈപിനു മുകളില്‍ പിടിപ്പിച്ച കുറെ അലുമിനിയം കമ്പികള്‍ അതില്‍ നിന്നും വീടിനുള്ളിലേക്ക് പോകുന്ന ഒരു കേബിള്‍. അതെ അത് വഴി ആയിരുന്നു ദൂരദര്‍ശന്‍ എന്ന ദ്രിശ്യ വിരുന്ന് നമ്മുടെ വീടുകളില്‍ എത്തികൊണ്ടിരുന്നത് ഇന്ന് ദ്രിശ്യ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ പാവം ദൂരദൂരദര്‍ശനെ ആര്‍ക്കും വേണ്ടാതായി കാലത്തിനൊത് എല്ലാം മാറിയെന്നു തന്നെ പറയാം. അക്കാലത്തെ ഒരു വീഡിയോ ആണ് എന്നെ ഇതെല്ലം ഓര്‍ക്കാന്‍ പ്രേരിപ്പിച്ചത് അത് വെറുതെ ഒരു പോസ്റ്റാക്കി എന്ന് മാത്രം. മുന്പ് പറഞ്ഞ ആ പ്രിയതാരത്തെ ഓര്‍ക്കുന്നുണ്ടോ എന്ന് ഇതൊന്നു കണ്ടു നോക്കു...

അന്ന് ഞായറാഴ്ചകളില്‍ സിനിമക്ക് ശേഷം ഇവന്‍ വരുന്നതും നോക്കി ഇരിക്കാറൂള്ളത് ഓര്‍ക്കുന്നുണ്ടല്ലേ എങ്കില്‍ ആ ഓര്‍മ്മകള്‍ താഴെ പങ്കുവെയ്ച്ചിട്ടു പോകണേ...

Thursday, March 10, 2011

ഉന്മാത രാത്രി - ഒരു ആധുനിക കവിത


നിലാവുള്ള രാത്രിയില്‍ നീ എന്‍ ഒപ്പം ഇരിക്കുമ്പോള്‍
ഈ കൊടും തണുപ്പും കോടമഞ്ഞും അനുഭൂതിയാകും
പിന്നീട് ഓര്‍മ്മകളില്‍ ഇല്ലാത്ത ഓര്‍മ്മയാകും
ആശകള്‍ നിരാശകള്‍ മിന്നിമറയും
നോവും അതിലേറെ നൊമ്പരങ്ങളും
നിലാവിന്റെ പൊന്‍ പ്രഭയിലെങ്ങോ അലിഞ്ഞു പോകും
ഉറക്കം വെടിഞ്ഞു ഞാന്‍ നിന്നെ പുല്കവേ നിന്നെ നുകരവേ
ഒരുമാത്ര ഞാന്‍ കൊതിച്ചു പോകും
നിയെന്നുമെന്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍
ചിന്തയില്‍ ഞാന്‍ മാത്രം കേമനാകും
നീലിമയാര്‍ന്നൊരു ആകാശ തീരത്ത്
മേഘ കടലില്‍ ഭാരം വെടിഞ്ഞു ഞാന്‍ നീന്തിത്തുടിക്കും
സുഖമുള്ള കയ്പ്പുള്ള നിന്‍ ഉന്മാതത്താല്‍
ദേവനാം എന്നെ നീ കീഴടക്കും
ഒടുവില്‍ നിന്‍ ലഹരിയില്‍ ഞാന്‍ മയങ്ങവേ
തിരിയുന്ന ചക്രവാളമാദിത്യനെ ഉണര്‍ത്തും
ആദിത്യന്‍ തന്‍ പൊന്‍കിരണങ്ങള്‍ എന്നെ തട്ടിവിളിക്കും
വൈകിയ പ്രഭാതത്തില്‍ പിടിവിടാത്ത ലഹരിയില്‍
എന്‍ ശിരസുണരാന്‍ മടിക്കും
തപ്പിയും തടഞ്ഞുമാ കുന്ത്രാണ്ടം കയ്യിലെടുത്തു
അക്കങ്ങള്‍ പിഴക്കാതമര്‍ത്താന്‍ കഴിയാഞ്ഞിട്ടും
ഒരു ലീവിനായ് കേഴുമ്പോള്‍
ഞാന്‍ നിന്നെ ശപിക്കും പഴിക്കും
പിന്നെ പ്രതിജ്ഞ എടുക്കും!

" ഇന്നി മേലാല്‍ ഞാന്‍ ഈ മദ്യംഎന്ന കൂതറ സാധനം അടിക്കില്ല" ഒരുദിവസം പോയി!!!

NB:ഈ കവിതയുടെ ജനനം തികച്ചും യാതൃശ്ചികം മാത്രമാണ് . സുന്ദരനും, സുമുഘനും, ശുഷ്കനും സര്‍വ്വോപരി സല്‍സൊഭാവിയും വിശാല ഹൃതയനുമായ ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ ഉണ്ടായ കവിതയാണിതെന്നു തെറ്റിധരിക്കുന്നു വെങ്കില്‍ അത് നിങ്ങളുടെ മാത്രം കുറ്റമാണ് .

Friday, March 4, 2011

വീണ്ടും ചില സിനിമാക്കാര്യങ്ങള്‍


അല്പന് അല്പം കിട്ടിയാല്‍ നട്ട പാതിരാക്കും പട്ട അടിക്കും എന്ന് പറഞ്ഞപോലെ ആണ് ഇവിടെ ചില സിനിമാക്കാരുടെ കാര്യങ്ങള്‍ സിനിമാക്കാരും പട്ടയും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ അത് പറയാന്‍ അവരില്‍ ചിലരോട് എനിക്കുള്ള ആരാധന ഒരു തടസമാണ്. പട്ട അവിടെ നിക്കട്ടെ ഇപ്പൊ കാര്യത്തിലേക്കു കടക്കാം . ഇന്നത്തെ ഒരു ട്രെന്റ് വെച്ച് നോക്കിയാല്‍ മലയാള സിനിമയും ചില വളിപ്പന്‍ മെഗാസീരിയലുകളും ഒരേ ഗണത്തില്‍ പെട്ടതു തന്നെയാണ്. ഒരു വിത്യാസം മാത്രം! സീരിയല്‍ എല്ലാ ദിവസവും അനേകായിരം സ്ത്രി ജനങ്ങളുടെയും, സ്ത്രികളോട് പോലും ഉപമിക്കാനാകാത്ത ചില പുരുക്ഷ പുങ്കവന്മാരുടെയും കണ്ണ് നനക്കുമ്പോള്‍ സിനിമ എല്ലാവര്‍ഷവും ഏറ്റവും മികച്ച ചവറേതു എന്ന മത്സരബുദ്ധിയോടെ ഒന്നും, രണ്ടും, അഞ്ചും ഭാഗങ്ങളിലായി എത്തുന്നു. സീരിയലില്‍ തിരക്കഥാക്രിത്തിന്റെ മൂടിനനുസരിച്ചു പിറ്റേന്നത്തെ എപ്പിസോഡില്‍ ഗുരുവായൂരപ്പന് വേണമെങ്കില്‍ ജലദോഷമൊക്കെ ആകാം അത് അടിക്കുന്ന സാധനത്തിന്റെ കിക്കുപോലിരിക്കും. എന്നാല്‍ സിനിമ കഴിഞ്ഞ ഭാഗവുമായി ചുരുക്കംചില സമാനതകള്‍ സൃഷ്ട്ടിച്ചു കൊണ്ട് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കഥയും ഒപ്പിച്ചു പ്രേഷകനെ പിഴിയും. അതെന്തുമായി കൊള്ളട്ടെ ഈ കാലമത്രയും വോട്ടു ചെയ്തു മാറി മാറി പല രാഷ്ട്രീയ പാര്‍ട്ടികളെ നാടുകുട്ടിചോറാക്കാന്‍ അനുവദിച്ച ജനം സ്വയം വിഡ്ഢികളെന്നു എത്രയോ തവണ തെളിയിച്ചു!. എന്നെ പോലെ ചില ബുദ്ധിജീവികള്‍ അതില്‍ പെട്ടുപോയത് തികച്ചും യാദ്രശികം മാത്രമാണ്. ഈ പറഞ്ഞ പ്രേക്ഷകരാകുമ്പോള്‍ മുമ്പ് പറഞ്ഞതരം ചിത്രങ്ങള്‍ ഇന്നിയും ഇവിടെ ഉണ്ടാകും നാം കാശുമുടക്കികാണും ഹിറ്റാകും.എന്നെ പോലെ തന്നെ ഇതറിയാവുന്ന ചില പുത്തിമാന്‍മാരായ സംവിധായകര്‍ പണ്ട് എന്തിന്റെ ഒക്കെയോ പേരില്‍ ഹിറ്റായ തങ്ങളുടെ പടത്തിന്റെ രണ്ടാം ഭാഗവുമായി വരുന്നതില്‍ ഒരു തെറ്റും ആര്‍ക്കും പറയാനാകില്ല.


എന്നാല്‍ ഇങ്ങനെ വളരെ പ്രതീക്ഷകളോടെ തന്റെ പടത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ പ്രധാന നടന്‍ തന്നെ കാലുവാരിയാലോ? മേലെപറമ്പില്‍ ആണ്‍വീട് എന്ന ഹിറ്റിലൂടെ നമ്മെ ചിരിപ്പിച്ച സവിധായകന്‍ രാജസേനനാണു ഗതികേടില്‍ പെട്ടിരിക്കുനത് . അദ്ധേഹത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാണ്‌ കാരണം ഈ ഇടയ്ക്കു ഇറങ്ങിയ അദ്ധ്യേഹത്തിന്റെ പടമെല്ലാം സാമ്പത്തികമായി പരാജയമായിരുന്നു. സിനിമയില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ വരെ വന്നു. അങ്ങനെ ഇരിക്കുമ്പോളാണ് അദ്ധ്യേഹത്തിന്റെ മനസിലും ലെടു പൊട്ടുന്നത് . പിന്നെ അമാന്തിച്ചില്ല തന്റെ എക്കാലത്തെയും ഹിറ്റായ 'മേലെപറമ്പില്‍ ആണ്‍വീട് ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുക. പക്ഷെ ശനി ശുക്രനില്‍ അതിക്രമിച്ചു കേറിയതിനാലും ചൊവ്വ കഴിഞ്ഞാല്‍ ബുധനയതുകൊണ്ടും അദ്ധ്യേഹത്തിന്റെ തലക്കുമീതെ സമയദോഷം ഏരിയല്‍ ബ്ലാക്ക്‌ ഫോണ്ടില്‍ ബോള്‍ഡ് ആയി തെളിഞ്ഞു നിന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ജയറാമിനെ തന്നെ ആണ് നായകനായി രാജസേനന്‍ ഉദ്ധേശിച്ചിരുന്നത്. എന്നാല്‍ വെറും നിസാര കാരണങ്ങള്‍ പറഞ്ഞു ജയറാം പിന്മാറുകയായിരുന്നു. ജയറാമിനെ ജയറാം ആക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച വെക്തിയാണ് രാജസേനന്‍ എന്നീട്ടും ജയറാം അദ്ധ്യേഹത്തിന്റെ പടത്തിനു ഡേറ്റ് കൊടുക്കാതെ താന്‍ കടന്നുവന്ന വഴികള്‍ മനപൂര്‍വമം മറക്കുകയാണ് .

ജയറാം നായകനായില്ലെങ്കില്‍ വെളിച്ചം കാണാന്‍ സാധ്യത ഇല്ല്ലാത്ത ഒരുപക്ഷെ നായകനായാല്‍ സൂപ്പര്‍ ഹിറ്റ് ആയേക്കാവുന്ന ഒരു ചിത്രമാണ്‌ ഈ രണ്ടാം ഭാഗം. ജയറാമിനെ പോലുള്ള ഒരു നടന്‍ ഒരിക്കലും ഒരു സരോജ്കുമാര്‍ (നമ്മടെ രാജപന്‍ ) ആകരുത് . എന്ത് കാരണങ്ങളാണെങ്കില്‍ പോലും ഈ ചിത്രത്തിന് ഡേറ്റ് കൊടുക്കണമായിരുന്നു ഒരു പ്രേഷകന്‍ എന്ന നിലയില്‍ എന്റെ ഒരു ആഗ്രഹം മാത്രമാണത്. ഇന്നി ഒരു പക്ഷെ അസ്ഥാനത്തുള്ള അംഗീകാരം അദ്ധേഹത്തെ സരോജ്കുമാറിലും വലിയ അഹങ്കാരി ആക്കിയെങ്കില്‍ ഈ ചിത്രത്തില്‍ എന്നല്ല ഒരു ചിത്രത്തിലും അഭിനയിക്കാത്തതാണ്‌ നല്ലത് . കാശു കൊടുത്തു പടം കാണുന്ന പ്രേഷകന്‍ എന്ന നിലയില്‍ എനിക്കിത് പറയാനുള്ള അവകാശം ഉണ്ട് .

പുതുതായി തുടങ്ങിയ വെബ്‌സൈറ്റും ഒറ്റ പോസ്റ്റുപോലുമില്ലാത്ത ഒരു ബ്ലോഗും, പിന്നെ വിവാദ പദ്മശ്രീയും ജയറാമിലേ സരോജ്കുമാറിനെ വരച്ചു കാണിക്കാനുള്ളതാണെങ്കില്‍പ്രേഷകന്‍ എന്നതിലുപരി ഒരു ആരാധകന്‍ എന്നനിലയില്‍ പ്രതിക്ഷേധിക്കുന്നു !!

Saturday, February 26, 2011

ബ്ലോഗേഴ്‌സ് മീറ്റ്: തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്


ബ്ലോഗേഴ്‌സ് മീറ്റ്: തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്: "പ്രിയരേ, തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടാനുള്ള തീരുമാനത്തിന് ആവേശോജ്വലമായ പ്രതികരണങ്ങള്‍ വരുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. ബൂലോകരുടെ വിവിധ പരി..."

Wednesday, February 16, 2011

ഒരു കൂതറ ആദരാഞ്ജലി


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഒരു സാദാരണ വ്യക്തിയോട് ഇന്റര്‍നെറ്റിനെപറ്റി ചോദിച്ചാല്‍ ഇന്ന് ആദ്യം മനസ്സില്‍ വരിക ഗൂഗിളും, ജിമെയിലും, ഓര്‍കുട്ടും, പിന്നെ ഫേസ്ബുക്കും ഒക്കെ ആയിരിക്കും. മറ്റുചിലര്‍ക്ക് മറ്റുപലതുംമായിരിക്കും അതെന്താണെന്ന് എനിക്കുമറിയില്ല. ഒരു ഏഴ് വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്റര്‍നെറ്റ്‌ എടുക്കുവാനായി കമ്പ്യൂട്ടര്‍ തുറന്നാല്‍ ഏവരും ആദ്യം തപ്പുന്നഒന്നുണ്ടായിരുന്നു (ഇന്ന് പലരും തുപ്പും). അതെ ഞാനുള്‍പ്പെടെ നിങ്ങളില്‍ ഭൂരിഭാഗം പേരെയും ബ്രൌസിങ്ങിന്റെ ആദ്യ പാടങ്ങള്‍ പഠിപ്പിച്ച നീല സാരിയുടുത്ത ഇന്റര്‍നെറ്റ്‌ എക്സ് പ്ലോറി ആയിരുന്നു അത് . അവള്‍ അക്കാലത്തു പലരെയും കൈപിടിച്ചു ഇന്റര്‍നെറ്റ്‌ എന്ന വലിയ ലോകത്തിന്റെ പല മുക്കിലും മൂലയിലും കൊണ്ടുപോയി. ചില യുവാക്കളെ അവള്‍ ഇന്റെര്‍നെറ്റിന്റെ നീലതെരിവുകളില്‍ കൊണ്ടുപോയി വഴി തെറ്റിച്ചു. ചിലര്‍ ഇവളിലൂടെ സുന്ദരികളെന്നു നടിക്കുന്ന മസാല്‍ദോശകളോട് ചാറ്റി സമയം കളഞ്ഞു. എന്നെപോലെ ചിലര്‍ സംയമനത്തോടെ അവിടൊന്നും പോകാതെ രക്ഷപ്പെട്ടു.

ഇന്റര്‍നെറ്റ്‌ ലോകത്തിലെ ചീത്തപ്പേര് കേട്ട മാക്രിസോഫ്റ്റ്‌ കോവിലകത്തെ പൂയില്യം തിരുനാള്‍ വിന്‍ഡോസ്‌ തമ്പുരാട്ടിക്കു 1995-ല്‍ ജനിച്ച സല്പുത്രിയാണ് എക്സ് പ്ലോറി തമ്പുരാട്ടി അക്കാലത്തെ യുവതരംഗങ്ങളുടെ ഡെസ്ക്ടോപ്പില്‍ നീലചുരിദാറും നീലഷാളും പുതച്ചു നെറ്റിലെ നീലത്തരങ്ങളിലെക്കുള്ള പ്രധാന വഴിയായി മയക്കുന്ന ചിരിയുമായി കിടന്നു ഇവള്‍ . പില്‍ക്കാലത്ത് ബ്രൌസറുകളുടെ കൂട്ടത്തില്‍ ഏറ്റവും കൂതറയായി മാറിയ ഇവളെ (തറവാട്ടു മഹിമ കാണിക്കണമല്ലോ) ഹാക്കര്‍മാര്‍ അവരുടെ പ്രധാന തോഴിയായി നിയമിച്ചു. ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിനെയും സോഫ്റ്റ്‌വെയര്‍ ഭീമനായ അടോബിനെയും ആക്രമിക്കാന്‍ ഹാക്കര്‍മാരെ എക്സ് പ്ലോറി അകമഴിഞ്ഞ് സഹായിച്ചു. മറ്റു ബ്രൌസറുകള്‍ തങ്ങളുടെ സുരക്ഷ സംവ്വിധാനങ്ങളും മറ്റും പരിഷ്കരിച്ചപ്പോളും എക്സ് പ്ലോറിതന്റെ നീല ഷാള്മാറ്റി പകരം സോര്‍ണ്ണ നിറമുള്ള ഷാള് പുതച്ചു അണിഞ്ജോരുങ്ങിയതല്ലാതെ സൊഭാവം നന്നാക്കാന്‍ ശ്രെമിച്ചില്ല. ജാവ, ഫ്ലാഷ്, ജെക്യുറി തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ആധുനിക വെബ്‌ലോകം ഇവള്‍ക്കിന്നും അന്യമാണ് . ഇവളുടെ തറവാട്ടില്‍ നിന്നെത്തിയ എക്സ് പി ഒഴികെ ബാക്കി എല്ലാം നമുക്കെല്ലാം പണിതന്നു. എക്സ് പി യെയും പ്രേസവിച്ചപ്പോളെ ചാവിള്ളയായിരുന്ന വിസ്തയെയും ഗ്രാഫിക്സിന്റെ എരിവും പുളിയും ആവശ്യത്തിലേറെ കൂട്ടി പുഴുക്കാക്കിതന്നു അതിനു വിന്‍ഡോസ്-7 എന്ന് പേരുമിട്ടു. എക്സ് പി യെക്കാള്‍ തൂക്കം 7-ജി ബി കൂടി കൂടിയതല്ലാതെ ഒരുഗുണവും ഈ പുത്രനും ഇല്ല എന്നത് തന്നെയാണ് നഗ്നമായ സത്യം സോര്‍ണ്ണ ഷാള് പുതച്ച എക്സ് പ്ലോറി 9ബീറ്റ തമ്പുരാട്ടിക്കും കുറവുകള്‍ ഇന്നിയുംഏറെ എന്ന് അനുഭവസ്ഥര്‍ സക്ഷ്യപെടുത്തുന്നു.ഹാക്കെര്‍മാരുടെ കളിപ്പാട്ടമായ ഇവളെ ജപ്പാന്‍, ചൈന, ജര്‍മനി എന്നീരാജ്യങ്ങളെല്ലാം പടിയടച്ചു പിണ്ടോംവച്ചു ഇന്ത്യയിലും ഇവളെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് .

എന്തൊക്കെ ആയാലും വെബ്‌ പ്രോഗ്രാമെഴ്സിനും ഡിസൈനെഴ്സിനും എക്സ് പ്ലോറി അന്നും ഇന്നും വര്‍ഗ ശത്രുവാണ് . ഞാനുള്‍പ്പെടെ ഡിസൈനെഴ്സിന്റെ ഇടയിലും പ്രോഗ്രാമെഴ്സിന്റെ ഇടയിലും ഇവള്‍ മരിച്ചു കഴിഞ്ഞു. ഞാനും എന്റെ ദേവലോകവും ഈ മാസം ഇവളുടെ ഒന്നാം ചരമ വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. എക്സ് പ്ലോറി മരിച്ചിട്ടും ഒരു തലവേതനയായി തലക്കുമീതെ നില്‍ക്കുന്ന എല്ലാവരും ഈ ആഘോഷങ്ങളില്‍ എന്നോടൊപ്പം കാണുമല്ലോ.


അകാലത്തില്‍ ചരമമടഞ്ഞ ഇന്റര്‍നെറ്റ്‌ എക്സ് പ്ലോറിക്ക് എന്റെവക ഒരുകൂതറ അപമാനവരാതാഞ്ജലികള്‍ !!!

Sunday, February 13, 2011

മതസൗഹൃദത്തിന്റെ മാതൃകയുമായി കാഞ്ഞൂര്‍ തിരുനാള്‍ -ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര -3

ടിപ്പുസുല്‍ത്താനും കാഞ്ഞൂര്‍ പള്ളിയും തമ്മിലുള്ള ഐതിഹ്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ ചരിത്രവുമായി കാഞ്ഞൂര്‍ പള്ളിക്കുള്ള ബന്ധം ടിപ്പുസുല്‍ത്താന്റെ കഥയില്‍ അവസാനിക്കുന്നില്ല. ആ ചരിത്രമുറങ്ങുന്ന വഴിത്താരകളിലേക്ക് വീണ്ടുമൊന്നു കടന്നുചെല്ലാം. എ. ഡി.1001-ലാണ് കാഞ്ഞൂര്‍ സെന്റ്‌ മേരീസ് പള്ളി സ്ഥാപിച്ചത്. എ.ഡി.1896- ല്‍ ഏറണാകുളം വികാരിയത്ത് രൂപം കൊണ്ടപ്പോള്‍ കാഞ്ഞൂര്‍ പള്ളി ഫൊറോന ദേവാലയമായി.


ഫൊറോന ദേവാലയമായ കാഞ്ഞൂര്‍ പള്ളിക്ക് വലിയൊരു പള്ളിമേട പണിയുവാന്‍ തീരുമാനിക്കുകയും 1896-ല്‍ മെത്രാന്‍ പട്ടം സ്വീകരിച്ച ലുവീസ് പഴേപറമ്പില്‍ തിരുമേനി പള്ളിമേടക്ക് തറക്കല്ലിടുകയും ചെയ്തു. അതിപുരാതനമായ കാഞ്ഞൂര്‍ പള്ളിയുടെ പാരമ്പര്യം വിളിച്ചോതുന്ന പ്രൗഡഗംഭിരമായ ബ്രട്ടീഷ് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള പള്ളിമേട പള്ളിയുടെ വടക്കേമുറ്റത്തു തലഉയര്‍ത്തി നില്‍ക്കുന്നു.


കാഞ്ഞൂര്‍ പള്ളിയിലെ ശ്രദ്ധേയമായ ഒരു കാഴ്ചയാണ് അവിടുത്തെ മാമ്മോദീസക്കല്ല്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഒറ്റക്കല്ലില്‍ പണി തീര്‍ത്തതു മായ മാമ്മോദീസക്കല്ലില്‍ മനോഹരങ്ങളായ പലതരം കൊത്തു പണികളും ഉണ്ട്. ക്രസ്തുമത വിശ്വാസികള്‍ കുഞ്ഞുങ്ങളെ വിശുദ്ധ ജലം കൊണ്ട് മാമ്മോദീസ നടത്തുന്നത് ഇവിടെആണ്.

കാഞ്ഞൂര്‍ തിരുനാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന ഒരു ചടങ്ങ് പണ്ട് തൊട്ടേ നിലനിന്നിരുന്ന മതസൗഹൃദത്തിന്റെ കൂടി ഉത്തമ മാതൃകയാണ്. കാഞ്ഞൂര്‍ പള്ളിയില്‍ ഇന്ന് ആയിരക്കണക്കിനു അക്രൈസ്തവര്‍ എത്തി വിശ്വാസത്തോടെ വിശുദ്ധ സെബ്സ്ത്യനോസിനെ വണങ്ങി പ്രാര്‍ത്ഥിക്കുന്നു. കാഞ്ഞൂര്‍ പള്ളിയുടെ അടുത്തുള്ള പുതിയേടം ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കാഞ്ഞൂര്‍ പുണ്യവാന്റെ സഹോദരി യാണെന്നാണ് ഈ നാട്ടിലെ ഹിന്ദുമത വിശ്വാസികളുടെ വിശ്വാസം. ജനുവരി 20-നു പുണ്യവാന്റെ പ്രദിക്ഷിണം പുതിയേടം അങ്ങാടിയില്‍ എത്തുമ്പോള്‍ രൂപം അമ്പലത്തിന്റെ നേര്‍ക്ക് തിരിച്ചു നിര്‍ത്തുകയും ക്ഷേത്ര ശ്രീകോവില്‍ തുറന്നു സഹോദരി സഹോദരങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ തമ്മില്‍ ദര്‍ശനം നടത്തുന്ന ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു. ഈ സമയം റോഡിന്റെ ഇരു വശവും താലപ്പൊലി ഏന്തിയ സ്ത്രീകള്‍ നിരനിരയായി നില്‍ക്കുന്നു. അതോടൊപ്പം അവിടുത്തെ ഹിന്ദുമത വിശ്വാസികള്‍ ഓരോരുത്തരായി വന്നു പുണ്യവാന്റെ രൂപത്തില്‍ മാലകള്‍ ചാര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. ആരുടെയും മനസ് നിറയ്ക്കുന്ന ഈ ചടങ്ങ് വര്‍ഷങ്ങളായി നടന്നു വരുന്നു.

കാഞ്ഞൂര്‍ തിരുനാളുമായി ബന്ധപെട്ട മറ്റൊരു ഐതിഹ്യമാണ് തിരുനാളിനെത്തുന്ന പരുന്തുകള്‍ ജനുവരി 20-നു ഉച്ചക്ക് 12-മണിക്ക് ഇറങ്ങുന്ന പ്രദക്ഷിണത്തിനു പുണ്യവാനെ അകമ്പടി സേവിക്കാന്‍ എല്ലാവര്‍ഷവും പരുന്തുകള്‍ മുടങ്ങാതെ എത്തുന്നു പ്രദക്ഷിണ സമയം പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതും നട്ടുച്ചക്കും നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണുന്നതും തീര്‍ത്ഥാടകരെ നിര്‍വൃതിയിലെത്തിക്കുന്നു.

ഈ പരുന്തുകള്‍ വരുന്നതിനും ഒരു ചരിത്രം പറയുന്നുണ്ട് . പരുന്തുകളെ വി. സെബ്സ്ത്യാനോസിനു വളരെ ഇഷ്ടമായിരുന്നു അദ്ധേഹത്തെ അംബ്എയ്തു മരിക്കാതെ വന്നപ്പോള്‍ ഗദ കൊണ്ട് തലയ്ക്കു അടിച്ചു കൊന്നു. കഴുകന്‍മാരും, നരികളും ഉപദ്രവിക്കാതെ ആ ശരീരത്തിന് ചുറ്റും പരുന്തുകള്‍ കാവല്‍ നിന്നു. നട്ടുച്ചക്കും നക്ഷത്രങ്ങള്‍ മിന്നി നിന്നു എന്നാണ് പറയുന്നത് . അതുകൊണ്ടാണ് വി. സെബ്സ്ത്യാനോസ് മരിച്ച ജനുവരി 20-നു തിരുനാള്‍ കൊണ്ടാടുന്ന കാഞ്ഞൂര്‍ പള്ളിയിലെ പുണ്യവാന്റെ തിരു സൊരൂപം ഇറങ്ങുമ്പോള്‍ മുതല്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതും നക്ഷത്രങ്ങള്‍ തെളിയുന്നതെന്നും ഭക്തര്‍ ഇപ്പോളും വിശ്യസിക്കുന്നത്.

ഇവിടെയും തീരുന്നില്ല... ശക്തന്‍ തമ്പുരാന്റെ സമ്മാനമായ അത്ഭുതങ്ങളുടെ ആന വിളക്കും ചരിത്ര സ്പര്‍ശമേറ്റ താളിയോലകളെ പറ്റിയും ഇന്നി ഒരു പോസ്റ്റില്‍ പറയുന്നത് വരെ അറിയുവാനും പഠിക്കുവാനും താല്പര്യമുള്ള ഏവരും കാത്തിരിക്കു

Monday, January 31, 2011

ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര-തുടര്‍ച്ച

അഞ്ചു മണിക്ക് വരാം എന്നും പറഞ്ഞു പോയ പള്ളി കമ്മിറ്റിക്കാര്‍ കൃത്യം അഞ്ചരക്ക്തന്നെ വന്നു എന്റെ ഉറക്കത്തിനു തിരശീലഇട്ടു. ഉച്ചകഴിഞ്ഞുള്ള പ്രധാന പ്രദിഷിണത്തിനുള്ള കുരിശുകള്‍ ഒരുക്കുന്നതിനായി അതിരാവിലെ തന്നെ ഒരുപാടു കുട്ടികളും എത്തിയിട്ടുണ്ടായിരുന്നു. കുറച്ചുനേരം ആ വലിയ വരാന്തയില്‍നിന്നു കൊണ്ട് താഴത്തെ ഒരുക്കങ്ങള്‍ ശ്രദ്ധിച്ചു.കുട്ടികളെല്ലാം രണ്ടു ലോറികളില്‍ കയറി എങ്ങോട്ടോ പോകുന്നു സമീപത്തുള്ള പള്ളികളില്‍ നിന്നും കുരിശു എടുക്കുന്നതിനാണ് കാരണം വളരെ പ്രസിദ്ധമായ കാഞ്ഞൂര്‍ പള്ളിയിലെ തിരുനാളിന്റെ അന്നത്തെ സമാപന പ്രദഷിണത്തില്‍ 101 ചെണ്ടക്കാരുടെ ചെണ്ടമേളവും 201 പൊന്‍കുരിശും വെള്ളികുരിശും 500 ഓളം വിവിധവര്‍ണ്ണ മുത്തുകുടകളും അണിനിരക്കുന്നു. രാവിലത്തെ തണുപ്പ് കുളി എന്ന കലാപരിപടിയെ അല്‍പ്പം നീരസത്തോടെ നേരിടാന്‍ എന്നെ പ്രേരിപ്പിച്ചു പിന്നെ ആ വലിയ മരക്കോവണി ഇറങ്ങി കുളിമുറിയിലേക്ക് ഹോ എന്തൊരു തണുപ്പ് !! കുളിച്ചിട്ടുവരാം.

സമാപന പ്രദഷിണം തുടങ്ങുന്നതു വരെ പള്ളിയില്‍ കുര്‍ബാനയും മറ്റുമാണ് മലയാളത്തിലും തമിഴിലും പ്രത്യേക കുര്‍ബാനകള്‍ ഉണ്ട് കുര്‍ബാനയും അങ്ങാടി പ്രദഷിണവും കഴിയുന്നത്‌ വരെ കാഞ്ഞൂര് പള്ളിയുടെ ചില ചരിത്ര വിശേഷങ്ങളിലേക്ക് കടക്കാം കാഞ്ഞൂര്‍ പുണ്യാളനെയും ടിപ്പു സുല്‍ത്താനെയും പറ്റിയുള്ള ഒരു ഐതിഹ്യ കഥതന്നെ ആദ്യം പറയാം

ടിപ്പു സുല്‍ത്താന്‍ പടയോട്ടസമയത്ത് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളിലെ പള്ളികളും അമ്പലങ്ങളും തകര്‍ത്തിരുന്നു 1790-ല്‍ ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളി ആക്രമിക്കാന്‍ പടയുമായി എത്തി ടിപ്പുവിന്റെ പടവരുന്നതറിഞ്ഞ ഇടവക ജനങ്ങള്‍ ഓടിക്കൂടി വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിന് മുന്നില്‍ നിന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുകയും പുണ്യവാളന്റെ അത്ഭുതശക്തിയെക്കുറിച്ച് സുല്‍ത്താനോട് പറയുകയും ചെയ്തു അത് കേട്ട സുല്‍ത്താന്‍ " ഈ കളിമണ്‍ പ്രതിമക്കു അത്ഭുതശക്തി ഉണ്ടെങ്കില്‍ നമ്മോടു നേരിട്ട് സംസാരിക്കട്ടെ " എന്ന് പറഞ്ഞു. അപ്പോള്‍ ഭക്ത ജനങ്ങള്‍ കൂട്ട നിലവിളിയോടെ "കാഞ്ഞൂര്‍ പുണ്യവാള...! ഞങ്ങളെ കാത്തു കൊള്ളണേ...!!!" എന്ന് വിളിച്ചപേക്ഷിച്ചു. " എന്നെ ഇവിടെ ഇവിടെ ഇരിക്കാന്‍ സമ്മതിക്കില്ലേ " എന്ന് ഉച്ചത്തില്‍ വി. സെബസ്ത്യാനോസിന്റെ രൂപത്തില്‍ നിന്ന് ശബ്ദം പുറത്തേക്കു വന്നു ഇത് കേട്ട് അത്ഭുതപ്പെട്ട ടിപ്പു സുല്‍ത്താന്‍ കാഞ്ഞൂര്‍ പള്ളിയെ ആക്രമിക്കാതെ തിരിച്ചു പോയെന്നാണ് ഐതിഹ്യം
കാഞ്ഞൂര്‍ വിശേഷങ്ങളും ചരിത്രവും ഇവിടെ അവസാനിക്കുന്നില്ല്ല അടുത്ത പോസ്റ്റിലൂടെ വീണ്ടും പോകാം കാഞ്ഞൂര്‍ വരെ അതുവരെ ഇടവേള.

Wednesday, January 19, 2011

ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര


എന്റെ ബ്ലോഗര്‍ ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതിലും ഇന്നി ഉണ്ടാകാന്‍ പോകുന്നതുമായ പോസ്റ്റുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരിക്കും ഈ പോസ്റ്റ്‌. കാരണം ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് കേരളത്തിലെ തന്നെ അതിപുരാതനവും പഴമയുടെ സാംസ്‌കാരിക പൈതൃകവും ചരിത്രസ്മരണ ഉണര്‍ത്തുന്നതുമായ ദൈവ മാതാവിന്റെ പേരിലുള്ള കാഞ്ഞൂര്‍ സെന്റ്‌ മേരിസ് ഫൊറോന പള്ളിയുടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലിരുന്നുകൊണ്ടാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എനിക്ക് രണ്ടുനാള്‍ ഇവിടെ തങ്ങാനുള്ള ഭാഗ്യം ലഭിച്ചു ഇവിടെത്തിയപ്പോള്‍ ഒരു പ്രിത്യേകത എനിക്കനുഭവപ്പെട്ടിരുന്നു. പള്ളിയുടെ നിര്‍മ്മാണ ശൈലിയിലും മറ്റുമുള്ള വ്യത്യാസവും അതിന്റെ പഴമയും എല്ലാമായിരിക്കും അതിനു കാരണം. പള്ളിയെ ക്കുറിച്ചും പള്ളിയുമായി ബന്ധപ്പെട്ട ചിലവിശ്വസങ്ങളെപ്പറ്റിയും കൂടുതല്‍ അറിഞ്ഞപ്പോള്‍ അത് ചൂടോടെ തന്നെ ഒരു പോസ്റ്റാക്കിയില്ലെങ്കില്‍ അതൊരു നഷ്ട്ടമാകുമെന്നു തോന്നി. മാത്രമല്ല അത് പള്ളിയുടെ അന്തരീഷത്തില്‍ തന്നെ ഇരുന്നു എഴുതിതുടങ്ങാന്‍ കഴിയുന്നതും ഒരു ഭാഗ്യമല്ലെ.

ആലുവ-കാലടി റൂട്ടിലാണ്‌ ക്രിസ്തുവര്‍ഷം 1001 ല്‍ സ്ഥാപിതമായ ഈ ചരിത്രപ്രസിദ്ധ ദേവാലയം സ്ഥിതിചെയ്യുന്നത്. ഭാരതീയ വാസ്തുശില്പവിദ്യയുടെയും പേര്‍ഷ്യന്‍ നിര്‍മ്മാണശൈലിയുടെയും സമന്യയത്തോടൊപ്പം പോര്‍ച്ചുഗീസ് ശില്‍പ്പചാതുര്യവും ഒത്തുചേര്‍ന്ന നിര്‍മ്മാണരീതിയാണ്‌ കാഞ്ഞൂര്‍ പള്ളിയുടെത് .അതിപുരാതനമായ കൊത്തുപണികള്‍ കൊണ്ടും ഇലചാറിലും പഴചാറിലും തങ്കഭസ്മം ചാലിചെടുത്തു ഉണ്ടാക്കിയ ചിത്രപണികള്‍ കൊണ്ടും അലംകൃതമായ അള്‍ത്താര. മനോഹരമായ പെയിന്റിംഗ് .താമര പൂവിന്റെ രൂപത്തിലുള്ള ഒറ്റക്കല്‍ മമ്മോതീസതൊട്ടി.വട്ടെഴുത്ത് ലിപിയില്‍ തീര്‍ത്ത കല്ലറ തറക്കല്ലുകള്‍.പുരാതന താളിയോലകള്‍ എന്നിവയെല്ലാം കാഞ്ഞൂര്‍ പള്ളിയുടെ പ്രിത്യേകതകളാണ്.

പറയുവാനും വര്‍ണ്ണിക്കുവാനും ഏറെ ഉണ്ട് എഴുതി വര്‍ണ്ണിക്കുവാന്‍ ഒറ്റ പോസ്റ്റോ ഈ ഒരു രാത്രിയോ മതിയാകില്ല എന്നതുകൊണ്ടും രാത്രി ഏറെ വൈകിയതിനാലും ഇന്നുറങ്ങാന്‍ പോകുന്ന ഈ വലിയ മുറിയെ പറ്റിയും ഒന്നെഴുതിയിട്ടു നിര്‍ത്താം. ഇപ്പോള്‍ വലിയ ഒരു നാലുകെട്ട് തറവാടിനുള്ളില്‍ പെട്ടത് പോലെത്തെ അനുഭൂതി ഒരു നിശബ്തത.എന്നാല്‍ ഈ മുറിയിലെക്കെത്താന്‍ പഴയ ഒരു മറക്കൊവണി കേറുമ്പോള്‍ ഉണ്ടാകുന്ന വലിയ ശബ്തം എല്ലാ നിശബ്ദതയും ഭാജ്ജിക്കുന്നതാണ് .കാലപഴക്കം കൊണ്ട് പ്രവര്‍ത്തനശേഷി നഷ്ട്ടപ്പെട്ട മണിചിത്രത്താഴു ഘടിപ്പിച്ച വലിയ വാതിലുകള്‍, പഴമ വിളിച്ചോതുന്ന ഓടാമ്പലുകള്‍, കൂറ്റന്‍ ജനാലകള്‍ മച്ചില്‍ തൂങ്ങി കറങ്ങുന്ന ഫാന്‍. അവിടെയും ആധുനികതയുടെ കൈകടത്തല്‍. നെടുമ്പാശേരിയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ അലകളെ കാര്യമാക്കാതെ ഇന്നി വെളുപ്പിനെ അഞ്ചു മണിവരെ സോസ്തമായൊരു ഉറക്കം. ശേഷം അടുത്ത പോസ്ടില്‍

Thursday, January 13, 2011

വഴി തെറ്റിവരുന്നവരോട് "ഞാന്‍ ഒന്ന് തീരുമാനിച്ചു ഇത്തരത്തില്‍ ഒരു ബ്ലോഗ്‌ തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല !!"

വഴിതെറ്റി വന്നവരെ നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് ‌ സാക്ഷാല്‍ ദേവലോകത്താണ് അതെ നരസ്രിഷ്ടിയായ ബൂലോകത്തിലെ ദേവന്റെ ലോകം. ഇവിടെ എത്തിയ എല്ലാവരും അബദ്ധ വശാലോ വഴിതെറ്റിയോ വന്നു പോയവരാണ് . കാരണം ദേവന്‍ എന്ന ഞാന്‍ ബൂലോകത്തെത്തിയിട്ട് അഞ്ചു വര്‍ഷത്തോളമായെങ്കിലും ഇവിടെ ദേവലോകം എന്ന എന്റെ കൊച്ചുലോകം തുടങ്ങിയിട്ട് പരിമിത കാലമേ ആയിട്ടുള്ളൂ ഇത് ദേവലോകത്തിന്റെ രണ്ടാം വരവാണെന്ന് ആദ്യ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷാരംഭത്തില്‍ ദേവലോകംപുനര്‍നിര്‍മ്മിക്കപ്പെട്ടതിനു ശേഷം ഇവിടെ വന്നുപോയവര്‍ എണ്ണൂറില്‍അതികവും ആയിരത്തിനടുത്തുമാണെന്നാണ് ബൂലോകത്തിലെ സര്‍വ്വ വ്യാപിയായ ഗൂഗിള്‍ പറയുന്നത് . ഇത്രയും ആളുകള്‍ ഇവിടെ വന്നു പോയെങ്കിലും കേവലം ഇരുപതു ഫോളോവേഴ്സും വിരലില്‍ എണ്ണാവുന്ന കമെന്റുമാണ് ദേവലോകത്തിന്റെ കൈമുതല്‍. അതും എന്റെ അഭ്യര്‍ത്ഥനമാനിച്ചു പലരും ചെയ്തവ. ഇതില്‍ നിന്നും എന്തൊക്കെ മനസിലാക്കാം. ഇവിടെ വന്നവര്‍ വഴിതെറ്റി വന്നതാണ്‌ , വന്നതില്‍ പകുതിയിലതികവും ബെര്‍ളിത്തരങ്ങളില്‍ തുറന്നു കിടന്ന കമെന്റു കടയില്‍ ഞാനിട്ട ദേവലോകത്തിന്റെ ലിങ്കില്‍ ക്ലിക്കി വന്നവരാണ് (ഇച്ചായന് സ്പെഷ്യല്‍ താങ്ക്സ് ) അവിടത്തെ പോലെ ഇവിടെയും പോസ്ടുകള്‍ക്കൊന്നും ഗുമ്മിലെന്നുകണ്ടു വന്നവര്‍ നിഷ്കരുണം ദേവലോകത്തെ തഴഞ്ഞു . പിന്നേ മറ്റൊരു കൂട്ടര്‍ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ എന്തിനോ വന്നു എതിലെയോ പോയി എന്ത് കമെന്റ് എന്തോന്ന് ഫോളോവേഴ്സ്. ദേവലോകത്തില്‍ ഒന്നുമില്ലതകൊണ്ടോ പോസ്റ്റിനു ഗുമ്മോ, ഗ്ലാമറോ,അശ്ലീലമോ ഇല്ലാത്തത്ത് കൊണ്ടാണെന്ന് എനിക്ക് സമാധാനിക്കാം എന്നാല്‍ ചക്കപഴം കണ്ട കൂവീച്ചയെപ്പോലെ ബ്ലോഗുമായി വരുന്ന പുതുമുഖങ്ങള്‍ ശ്രെദ്ധിക്കപ്പെടാതെ പോകുന്നത് വലിയ കഷ്ട്ടം തന്നെ. അതില്‍ എത്രയോ കഴിവുള്ള എഴുത്തുകാര്‍ ഉണ്ട് .
എന്തായാലും ഇതില്‍നിന്നെല്ലാം ഒന്ന് തീരുമാനിച്ചു ഇത്തരത്തില്‍ ഒരു ബ്ലോഗ്‌ തുടരുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ലാന്ന് മനസിലാക്കിയതിനാല്‍ ഇവിടെ വെറുതെ വന്നുപോകുന്ന അണ്ടനും അടകോടനും എല്ലാം പ്രേയോജനപെടുന്ന ഒട്ടേറെ കാര്യങ്ങള്‍ ദേവലോകത്തില്‍ നടപ്പാക്കുക. വെറുതെ എന്റെ ബ്ലോഗാണ് എനിക്കെന്തുമെഴുതാം എന്റെ ത്രിപ്തിക്കുവേണ്ടിയാണെഴുതുന്നത് എന്നൊന്നും വല്യവായില്‍ നുണപറയാന്‍ എന്നെകിട്ടില്ല. അങ്ങിനെ തൃപ്തികിട്ടുന്നവന്‍ ഇരുനൂറു പേജിന്റെ നോട്ട് ബുക്ക് വാങ്ങിഎഴുതിയാലും മതി.അതല്ല കമ്പ്യൂട്ടറില്‍ തന്നെ വേണമെങ്കില്‍ നോട്ട്പാടും വേര്‍ഡും ഒക്കെ ഉണ്ടല്ലോ. ഇതൊക്കെ പത്തുപേര്‍ കാണാന്‍ വേണ്ടിതന്നെ ചെയ്യുന്നതായത് കൊണ്ടും അതുകൊണ്ട് ആര്‍ക്കെങ്കിലും മൊക്കെ പ്രയോജനം ചെയ്യുന്നെങ്കില്‍ അങ്ങനാകട്ടെ എന്തായാലും കൂടുതല്‍ ഒന്നും പറഞറിയിക്കുന്നില്ല. നിയൊക്കെ കൊണ്ടാലേ അറിയൂ